അ​തി​ർ​ത്തി​യി​ൽ ഏ​റ്റു​മു​ട്ട​ൽ; മൂ​ന്ന് പാ​ക് സൈ​നി​ക​ർ‌ കൊ​ല്ല​പ്പെ​ട്ടു
Thursday, August 15, 2019 7:39 PM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മൂ​ന്ന് പാ​ക് സൈ​നി​ക​ർ‌ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച ഉ​റി, ര​ജൗ​രി സെ​ക്ട​റു​ക​ളി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​വ​യ്പു ന​ട​ത്തി​യി​രു​ന്നു. സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ക്കു​ന്ന വേ​ള​യി​ലാ​യി​രു​ന്നു പാ​ക് സൈ​ന്യ​ത്തി​ന്‍റെ വെ​ടി​വ​യ്പ്.

ഇ​ന്ത്യ ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ലാ​ൻ​സ് നാ​യി​ക് തൈ​യ്മൂ​ർ, നാ​യി​ക് ത​ൻ​വീ​ർ, റം​സാ​ൻ എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പി​ൽ‌ അ​ഞ്ച് ഇ​ന്ത്യ​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടെ​ന്നു പാ​ക്കി​സ്ഥാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ ഇ​ന്ത്യ ഇ​ത് നി​ഷേ​ധി​ച്ചു.

ഇ​ന്ത്യ​ൻ സൈ​നി​ക​ർ പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​നി​ർ​ത്ത​ൽ​ക​രാ​ർ ലം​ഘി​ച്ച് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് പാ​ക്കി​സ്ഥാ​ൻ ആ​രോ​പി​ച്ചു. ജ​മ്മു​കാ​ഷ്മീ​രി​ലെ അ​പ​ക​ട​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് അ​തി​ർ​ത്തി​യി​ൽ‌ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് പാ​ക് സൈ​നി​ക വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.