വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു
Thursday, August 15, 2019 7:01 PM IST
തൃ​ശൂ​ർ: എ​റി​യാ​ട് അ​ത്താ​ണി​യി​ൽ വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. എം​ഐ​ടി സ്കൂ​ളി​നു സ​മീ​പം പു​ല്ലാ​ർ​ക്കാ​ട്ട് ആ​ന​ന്ദ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ:

*പ്ര​ള​യം ക​ഴി​ഞ്ഞ് വെ​ള്ള​മി​റ​ങ്ങി​യ വീ​ട്ടി​ലേ​ക്ക് ഒ​റ്റ​യ്ക്ക് പോ​ക​രു​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​രേ​യോ മ​റ്റ് ആ​ളു​ക​ളേ​യോ കൂ​ട്ടി മാ​ത്ര​മേ പോ​കാ​വൂ. ഒ​രി​ക്ക​ലും രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​ക​രു​ത്.

*വീ​ടി​നു​ള്ളി​ൽ ക​യ​റു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യും എ​ല്ലാ വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ളും വിഛേ​ദി​ക്ക​ണം. മെ​യി​ൻ സ്വി​ച്ച് ഓ​ഫാ​ക്കി​യാ​ലും ഇ​ൻ​വെ​ർ​ട്ട​റു​ള്ള വീ​ടു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഈ ​ക​ണ​ക്ഷ​നും ഓ​ഫാ​ണെ​ന്ന് ഉ​റ​പ്പാ​യ ശേ​ഷം മാ​ത്രം ചു​മ​രി​ലും മ​റ്റും തൊ​ടു​ക. അ​ല്ലാ​ത്ത​പ​ക്ഷം ഷോ​ക്കേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

*ക​ട്ടി​യു​ള്ള ഷൂ​സ് ധ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക: മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ലി​ച്ച് വ​ന്ന മാ​ലി​ന്യ​ങ്ങ​ളും പോ​ലെ പാ​മ്പു​ക​ൾ, കു​പ്പി​ച്ചി​ല്ലു​ക​ൾ, മൂ​ർ​ച്ച​യേ​റി​യ ക​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം. മു​റി​വ് ഏ​ൽ​ക്കാ​നും പാ​മ്പു​ക​ടി​യേ​ൽ​ക്കാ​നും സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്.

*വാ​തി​ലു​ക​ൾ​ക്കി​ട​യി​ൽ ചെ​ളി അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ തു​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഒ​രി​ക്ക​ലും ശ​ക്തി​യാ​യി ത​ള്ളി തു​റ​ക്ക​രു​ത്. ത​ള്ളി തു​റ​ക്കു​മ്പോ​ൾ ചു​മ​രു​ക​ൾ​ക്ക് ബ​ല​ക്ഷ​യം വ​രാ​നും ഇ​ടി​യാ​നും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​നും സാ​ധ്യ​ത​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.