പ​ക്ഷി​യു​ടെ ഇ​ടി​യി​ൽ വി​മാ​നം മൂ​ക്കു​കു​ത്തി; 23 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്
Thursday, August 15, 2019 5:23 PM IST
മോ​സ്കോ: പ​റ​ക്കു​ന്ന​തി​നി​ടെ പ​ക്ഷി ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് റ​ഷ്യ​ൻ യാ​ത്രാ വി​മാ​നം ചോ​ള​വ​യ​ലി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ടി​ച്ചി​റ​ക്കി. സം​ഭ​വ​ത്തി​ൽ 23 യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ക്ഷ​ക്കൂ​ട്ട​ത്തി​ൽ‌ ഇ​ടി​ച്ച​തോ​ടെ വി​മാ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ത​ക​രാ​റി​ലാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

മോ​സ്കോ​യി​ൽ​നി​ന്നും ക്രി​മി​യ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഉ​റ​ൽ എ​യ​ർ​ലൈ​ൻ​സ് എ​യ​ർ​ബ​സ് 321 ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​നം പ​റ​ന്ന​യു​ർ​ന്ന​യു​ട​നെ ക​ട​ൽ​പ്പ​ക്ഷി​ക​ളു​ടെ കൂ​ട്ടം ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് വി​മാ​നം ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ൽ 233 യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.