ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാൻ കോണ്‍ഗ്രസ് മുൻകൈയെടുക്കണം: പി.ടി.തോമസ്
Thursday, August 15, 2019 4:09 PM IST
കൊച്ചി: കേരളത്തിൽ തുടർച്ചയായി പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന് പി.ടി.തോമസ് എംഎൽഎ. വാർത്താ ചാനലിനോട് നടത്തിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം വർധിച്ചിരിക്കുന്നതിനാൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ കോണ്‍ഗ്രസ് പാർട്ടി മുൻകൈയെടുക്കണം. മുൻപ് ഈ ആവശ്യമുന്നയിച്ചപ്പോൾ സ്വന്തം പാർട്ടിയിലുള്ളവർ പോലും തന്നെ ഒറ്റപ്പെടുത്തിയിരുന്നു. എന്നാൽ താൻ പറഞ്ഞതെല്ലാം ഇന്ന് സത്യമായിരിക്കുകയാണെന്നും നിലപാട് തിരുത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും സംഘടനകളും തയാറാകണമെന്നും പി.ടി.തോമസ് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.