കവളപ്പാറയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു
Thursday, August 15, 2019 4:02 PM IST
മലപ്പുറം: നിലമ്പൂരിന് സമീപം കവളപ്പാറയിലുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങൾ കൂടി ഇന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്തു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. 26 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.

ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസിയ കമല (55) എന്ന സ്ത്രീയുടെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. പിന്നീട് ഉച്ചകഴിഞ്ഞ് നടത്തിയ തെരച്ചിലിലാണ് രണ്ടു മൃതദേഹങ്ങൾ കൂടി മണ്ണിനടിയിൽ നിന്നും പുറത്തെടുത്തത്. ഇവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

മഴ മാറി നിന്നതിനാൽ ഇന്ന് തെരച്ചിലിന് അനുകൂലമായ കാലാവസ്ഥയായിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെയാണ് തെരച്ചിൽ പുരോഗമിക്കുന്നത്. അവസാന ആളെയും കണ്ടുകിട്ടുന്നതുവരെ തെരച്ചിൽ തുടരാനാണ് രക്ഷാപ്രവർത്തകരുടെ തീരുമാനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.