ആഷസ്: ഇംഗ്ലണ്ടിന് ബാറ്റിംഗ്
Thursday, August 15, 2019 3:46 PM IST
ലണ്ടൻ: ആഷസ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയച്ചു. സ്കോർ ബോർഡ് തുറക്കും മുൻപേ ഇംഗ്ലണ്ടിന് ഓപ്പണർ ജസണ്‍ റോയിയെ നഷ്ടമായി.

ജോഷ് ഹേസിൽവുഡ് എറഞ്ഞ രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിന് പിടി നൽകിയാണ് റോയ് കൂടാരം കയറിയത്. റോറി ബേണ്‍സാണ് റോയിക്കൊപ്പം ഇംഗ്ലീഷ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. മൂന്നാം നമ്പറിൽ നായകൻ ജോ റൂട്ട് ബേണ്‍സിന് കൂട്ടായി എത്തിയിട്ടുണ്ട്.

അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഓസ്ട്രേലിയ മുന്നിലാണ്. ജയിംസ് പാറ്റിൻസണ് പകരം ഹേസിൽവുഡിനെ അന്തിമ ഇലവനിൽ ഉൾപ്പെടുത്താണ് ഓസീസ് കളത്തിലിറങ്ങിയിരിക്കുന്നത്.

പരിക്കേറ്റ പേസർ ജയിംസ് ആൻഡേഴ്സണ്‍, ഓൾറൗണ്ടർ മൊയിൻ അലി എന്നിവർ ഇംഗ്ലണ്ട് നിരയിലില്ല. ജോഫ്ര ആർച്ചറും ജാക്ക് ലീച്ചും അന്തിമ ഇലവനിൽ സ്ഥാനം നേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.