ഫാ. ജേക്കബ് തെക്കേമുറി നിര്യാതനായി
Friday, August 16, 2019 1:49 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ വൈ​ദി​ക​നും ഗ്ര​ന്ഥ​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ ഫാ.​ജേ​ക്ക​ബ് തെ​ക്കേ​മു​റി (60) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11ന് ​ത​ല​ശേ​രി അ​തി​രൂ​പ​ത​യി​ലെ പെ​രു​മ്പ​ട​വ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ന​ട​ക്കും. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.

പ​രേ​ത​നാ​യ ചാ​ക്കോ- മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൊ​ല്ല​മു​ള യു​പി സ്‌​കൂ​ളി​ലെ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യ​സ​ത്തി​നു ശേ​ഷം വെ​ണ്‍​കു​റി​ഞ്ഞി എ​സ്എ​ന്‍​ഡി​പി സ്‌​കൂ​ളി​ല്‍ ഹൈ​സ്‌​കൂ​ള്‍ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി. ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ലെ ഡി​ഗ്രി പ​ഠ​ന​ത്തി​നു ശേ​ഷം ച​ങ്ങ​നാ​ശേ​രി കു​റി​ച്ചി ജീ​വ ജ്യോ​തി മൈ​ന​ര്‍ സെ​മി​നാ​രി​യി​ലും വ​ട​വാ​തൂ​ര്‍ മേ​ജ​ര്‍ സെ​മി​നാ​രി​ലും വൈ​ദി​ക പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി.

1987 ജ​നു​വ​രി ഒ​മ്പ​തി​ന് വൈ​ദി​ക​നാ​യി. കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ സ​ഹ​വി​കാ​രി​യും പാ​ണ​പി​ലാ​വ് പ​ള്ളി​യി​ല്‍ വി​കാ​രി​യു​മാ​യി ശു​ശ്രൂ​ഷ ചെ​യ്തു. മൂ​ന്നു വ​ര്‍​ഷ​ത്തെ ഉ​പ​രി പ​ഠ​ന​ത്തി​നു ശേ​ഷം ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ല്‍ സ​ഹ​വി​കാ​രി​യും ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​നാ​യും ശു​ശ്രൂ​ഷ ചെ​യ്തു. തു​ട​ര്‍​ന്ന് ക​ല്‍​ത്തൊ​ട്ടി പ​ള്ളി വി​കാ​രി​യാ​യി. മൂ​ന്നു വ​ര്‍​ഷ​ക്കാ​ലം മെ​ഡി​ക്ക​ല്‍ ലീ​വി​ന് ശേ​ഷം മ​ണി​പ്പു​ഴ ക്രി​സ്തു​രാ​ജ പ​ള്ളി​യി​ല്‍ വി​കാ​രി​യാ​യി. ഇ​രു വ്യ​ക്ക​ക​ളും പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ 97 മു​ത​ല്‍ വി​യാ​നി ഹോ​മി​ല്‍ വി​ശ്ര​മ ജീ​വി​ത​മാ​യി​രു​ന്നു.

മ​ല​യാ​ള​ത്തി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി 18 ഗ്ര​ന്ഥ​ങ്ങ​ള്‍ ര​ചി​ച്ചു. ഏ​ലോ​ഹീ​മി​ന്‍റെ പാ​ദ​മു​ദ്ര​ക​ള്‍ ആ​ദ്യ നോ​വ​ലാ​ണ്. ശ്രേ​ഷ്ഠ​ദൈ​വ ശാ​സ്ത്ര ര​ച​ന​ക്ക് ആ​ലു​വാ പൊ​ന്‍റി​ഫി​ക്ക​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡ് വെ​ളി​പാ​ടി​ലെ സ​മ​സ്യ​ക​ള്‍ എ​ന്ന ഗ്ര​ന്ഥ​ത്തി​നും നോ​ര്‍​ത്ത് അ​മേ​രി​ക്ക​ന്‍ ലൈ​ബ്ര​റി ഓ​ഫ് പോ​യ​ട്രി​യു​ടെ എ​ഡി​റ്റേ​ഴ്‌​സ് ചോ​യി​സ് അ​വാ​ര്‍​ഡ് സ്പാ​ര്‍​ക്ക് എ​ന്ന ക​വി​ത​യ്ക്കും ല​ഭി​ച്ചു. മൂ​ല്യ​ങ്ങ​ള്‍ മ​ണി​മു​ത്തു​ക​ള്‍, കു​രി​ശി​ന്‍ ചു​വ​ട്ടി​ലെ സ്ത്രീ, ​തി​രു​വ​ച​ന​വു​മൊ​ത്ത് ഒ​രു നാ​ഴി​ക​നേ​രം, കു​ര്‍​ബാ​ന​യും വെ​ളി​പാ​ടും, ഈ​ശോ​മി​ശി​ഹാ ന​ല്‍​കി​യ ജീ​വി​ത നി​യ​മ​ങ്ങ​ള്‍ തു​ട​ങ്ങി​യ നി​ര​വ​ധി കൃ​തി​ക​ളും ര​ചി​ച്ചി​ട്ടു​ണ്ട്.

സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ്, മാ​ത്തു​ക്കു​ട്ടി (ഇ​രു​വ​രും പെ​രു​മ്പ​ട​വ്), ജോ​സു​കു​ട്ടി (പ്ര​ന്‍​സി​പ്പ​ൽ, നാ​ഗ​പ്പൂ​ര്‍ കോ​ള​ജ്), ബാ​ബു (പെ​രു​മ്പ​ട​വ്), സാ​ബു ( ന​വോ​ദ​യ സ്‌​കൂ​ൾ, ക​ര്‍​ണാ​ട​ക). മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡൊ​മി​നി​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ദി​വ്യ​ബ​ലി​ക്കും ശു​ശ്രൂ​ഷ​ക​ൾ​ക്കും ശേ​ഷം പെ​രു​മ്പ​ട​ത്തേ​ക്കു കൊ​ണ്ടു​പോ​കും.

ഫാ.​ജേ​ക്ക​ബ് തെ​ക്കേ​മു​റി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ലും സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ലും അ​നു​ശോ​ചി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.