പീച്ചി ഡാമിന്‍റെ രണ്ടു ഷട്ടറുകൾ തുറന്നു
Thursday, August 15, 2019 1:44 PM IST
തൃശൂർ: പീച്ചി ഡാമിന്‍റെ രണ്ടു ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് ഉയർന്നതോടെയാണ് രണ്ടു ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. മന്ത്രി എ.സി.മൊയ്തീന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോഗസ്ഥരുടെ യോഗമാണ് തീരുമാനമെടുത്തത്. മണലി, കരിമണ്ണൂർ പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയുണ്ട്. ഇതാണ് ജലനിരപ്പ് ഉയരാൻ കാരണം. സംസ്ഥാനത്താകെ മഴയുടെ ശക്തി കുറഞ്ഞതിനാൽ ഇനിയും ജലനിരപ്പ് ഉയരില്ലെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.