ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​ത്
Tuesday, August 13, 2019 11:18 PM IST
കൊ​​​ച്ചി: കേ​​​ര​​​ളതീ​​​ര​​​ത്ത് ന്യൂ​​​ന​​​മ​​​ര്‍​ദം ശ​​​ക്തി​​​യാ​​​ര്‍​ജി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ശനിയാഴ്ച വ​​​രെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ക​​​ട​​​ലി​​​ല്‍ പോ​​​കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന് ജി​​​ല്ലാ ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്ര​​​വും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​കി.

വ​​​ട​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ദി​​​ശ​​​യി​​​ല്‍ നി​​​ന്ന് മ​​​ണി​​​ക്കൂ​​​റി​​​ല്‍ 45 മു​​​ത​​​ല്‍ 55 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ വേ​​​ഗ​​​തത്തി​​​ല്‍ ശ​​​ക്ത​​​മാ​​​യ കാ​​​റ്റ് വീ​​​ശാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. രാ​​​ത്രി സ​​​മ​​​യ​​​ങ്ങ​​​ളി​​​ല്‍ 2.8 മീ​​​റ്റ​​​ര്‍ വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ല്‍ തി​​​ര​​​മാ​​​ല​​​ക​​​ള്‍ ഉ​​​ണ്ടാ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് ദേ​​​ശീ​​​യ സ​​​മു​​​ദ്ര സ്ഥി​​​തി​​​പ​​​ഠ​​​ന കേ​​​ന്ദ്ര​​​വും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.