പ്ര​ള​യം: കേ​ന്ദ്ര പാ​ക്കേ​ജ് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി​ക്ക് രാ​ഹു​ലി​ന്‍റെ ക​ത്ത്
Tuesday, August 13, 2019 10:42 PM IST
ന്യൂ​ഡ​ൽ​ഹി: വെ​ള്ള​പ്പൊ​ക്ക ദു​രി​ത​ത്തി​ൽ വ​ല​യു​ന്ന കേ​ര​ള​ത്തി​ന് ദു​രി​താ​ശ്വാ​സ​സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് വ​യ​നാ​ട് എം​പി രാ​ഹു​ൽ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ച്ചു. ദു​ര​ന്ത​മേ​ഖ​ല​ക​ള്‍ സ​ന്ദ​ർ​ശി​ച്ച ശേ​ഷം വ​യ​നാ​ടി​ന് പ്ര​ത്യേ​ക പാ​ക്കേ​ജ് വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്നു.

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഇ​ട​പെ​ട​ല്‍ വേ​ണ​മെ​ന്നും രാ​ഹു​ൽ ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ഹു​ല്‍ ഗാ​ന്ധി വയനാട് മണ്ഡലത്തിലെ പ്ര​ള​യ​ബാ​ധി​ത​മേ​ഖ​ല​ക​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.