പ്ര​ള​യം: ഹം​പി​യി​ൽ കു​ടു​ങ്ങി​യ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, August 13, 2019 8:59 PM IST
ബെ​ല്ലാ​രി: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് ക​ർ​ണാ​ട​ക​യി​ലെ ബെ​ല്ലാ​രി ജി​ല്ല​യി​ലു​ള്ള ലോ​ക​പ്ര​ശ​സ്ത ഹം​പി ഹെ​റി​റ്റേ​ജ് സൈ​റ്റി​ൽ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. നാ​ലു ഭാ​ഗ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട​തോ​ടെ​യാ​ണ് 100 വി​ദേ​ശി​ക​ള​ട​ക്കം 365 സ​ഞ്ചാ​രി​ക​ൾ മൂ​ന്നു​ദി​വ​സ​മാ​യി ഹം​പി ഹെ​റി​റ്റേ​ജ് സൈ​റ്റി​ലെ വി​രു​പാ​പു​ര ഗാ​ഡെ ദ്വീ​പി​ലു​ള്ള ഗ​സ്റ്റ് ഹൗ​സു​ക​ളി​ൽ കു​ടു​ങ്ങി​യ​ത്.

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് വെ​ള്ളം നി​റ​ഞ്ഞ​തോ​ടെ തൊ​ട്ട​ടു​ത്ത തും​ഗ​ഭ​ദ്ര അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ട്ട​താ​ണ് ഹം​പി പ്ര​ള​യ​ത്തി​ലാ​കാ​ൻ കാ​ര​ണം. ഹം​പി​യി​ൽ​നി​ന്ന് തൊ​ട്ട​ടു​ത്ത ഹൊ​സ്പേ​ട്ട് ടൗ​ണി​ലേ​ക്കു​ള്ള 20 കി​ലോ​മീ​റ്റ​റോ​ളം റോ​ഡ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​തോ​ടെ​യാ​ണ് സ​ഞ്ചാ​രി​ക​ളെ വ്യോ​മ​മാ​ർ​ഗം ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. വ്യോ​മ​സേ​ന​യു​ടെ എം​ഐ-17 ഹെ​ലി​കോ​പ്ട​റി​ലും ധ്രു​വ് ഹെ​ലി​കോ​പ്ട​റി​ലു​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

തും​ഗ-​ഭ​ദ്ര ന​ദി​ക​ളു​ടെ തീ​ര​ത്തു​ള്ള ഹം​പി ഹെ​റി​റ്റേ​ജ് സൈ​റ്റ് യു​നെ​സ്കോ​യു​ടെ ലോ​ക പൈ​തൃ​ക കേ​ന്ദ്രം​കൂ​ടി​യാ​ണ്. ഏ​ഴാം നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച വി​രു​പാ​ക്ഷ ക്ഷേ​ത്ര​വും 14-ാം നൂ​റ്റാ​ണ്ടി​ലെ വി​ജ​യ​ന​ഗ​ര സാ​മാ​ജ്യ്ര​ത്തി​ന്‍റെ നി​ർ​മി​തി​ക​ളും ഹം​പി​യു​ടെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.