രാ​ഹു​ൽ ഗാ​ന്ധി ജ​മ്മു കാ​ഷ്മീ​ർ വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്നു​വെ​ന്ന് ഗ​വ​ർ​ണ​ർ
Tuesday, August 13, 2019 7:54 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​ർ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നീ​ക്ക​ത്തി​നെ​തി​രേ ഗ​വ​ർ​ണ​ർ രം​ഗ​ത്ത്. രാ​ഹു​ൽ കാ​ഷ്മീ​ർ വി​ഷ​യ​ത്തെ രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്കി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. രാ​ഷ്ട്രീ​യ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ സം​ഘ​വു​മാ​യി രാ​ഹു​ൽ കാ​ഷ്മീ​രി​ൽ എ​ത്താ​നു​ള്ള നീ​ക്കം ന​ട​ത്തു​ന്ന​ത്. മേ​ഖ​ല​യി​ൽ പ്ര​ശ്ന​ങ്ങ​ൾ കൂ​ട്ടാ​നേ ഇ​ത് ഇ​ട​യാ​ക്കൂ എ​ന്നും ഗ​വ​ർ​ണ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

കാ​ഷ്മീ​രി​ലേ​ക്കു വ​രാ​നും സ്ഥി​തി​ഗ​തി​ക​ൾ മ​ന​സി​ലാ​ക്കാ​നും രാ​ഹു​ൽ ഗാ​ന്ധി​ക്ക് വി​മാ​നം അ​യ​ച്ചു ത​രാ​മെ​ന്ന ഗ​വ​ർ​ണ​റു​ടെ വാ​ഗ്ദാ​ന​ത്തോ​ടു രാ​ഹു​ൽ നേ​ര​ത്തേ പ്ര​തി​ക​രി​ച്ചി​രു​ന്നു. ജ​മ്മു കാ​ഷ്മീ​രും ല​ഡാ​ക്കും സ​ന്ദ​ർ​ശി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ മ​ഹ​നീ​യ ക്ഷ​ണം ഞാ​നും ഒ​രു കൂ​ട്ടം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളും ഏ​റ്റെ​ടു​ക്കു​ന്നു. ഞ​ങ്ങ​ൾ​ക്ക് വി​മാ​ന​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ല. എ​ന്നാ​ൽ അ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മു​ഖ്യ​ധാ​രാ നേ​താ​ക്ക​ളേ​യും ഞ​ങ്ങ​ളു​ടെ സൈ​നി​ക​രേ​യും കാ​ണാ​നാ​യി യാ​ത്ര ചെ​യ്യാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് വേ​ണ്ട​ത്- രാ​ഹു​ൽ ട്വീ​റ്റ് ചെ​യ്തു.

കാ​ഷ്മീ​രി​നു​ള്ള പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​മ്മു കാ​ഷ്മീ​രി​ൽ അ​ക്ര​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ന്നു രാ​ഹു​ൽ ഗാ​ന്ധി ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു മ​റു​പ​ടി പ​റ​യ​വെ​യാ​ണ് കാ​ഷ്മീ​രി​ലെ പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചും അ​ക്ര​മ​ങ്ങ​ളെ കു​റി​ച്ചും സം​സാ​രി​ക്കു​ന്ന​തി​ന് മു​ന്പ് ഇ​വി​ടെ വ​ന്ന് കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കൂ എ​ന്ന് ഗ​വ​ർ​ണ​ർ രാ​ഹു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. വേ​ണ​മെ​ങ്കി​ൽ ഒ​രു വി​മാ​നം അ​യ​ച്ചു ത​രാ​മെ​ന്നും ഗ​വ​ർ​ണ​ർ വാ​ഗ്ദാ​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.