ഒമ്പത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച അ​വ​ധി
Tuesday, August 13, 2019 6:39 PM IST
കൊ​ച്ചി: ഒ​മ്പ​ത് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബു​ധ​നാ​ഴ്ച ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കോ​ട്ട​യം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് അ​വ​ധി.

മ​ഴ​ദു​രി​തം മൂ​ലം നി​ര​വ​ധി സ്കൂ​ളു​ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. അ​തി​നാ​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ ശക്തമയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്കും ആം​ഗ​ന​വാ​ടി​ക​ൾ​ക്കും ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അ​വ​ധി ബാ​ധ​ക​മാ​യി​രി​ക്കും. എ​ന്നാ​ൽ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ​ക്ക് അ​വ​ധി ബാ​ധ​ക​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.