മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പം: ബി​ജെ​പി എം​എ​ൽ​എ​യു​ടെ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നൊ​രു​ങ്ങി യോ​ഗി സ​ർ​ക്കാ​ർ
Tuesday, August 13, 2019 6:15 PM IST
ല​ക്നോ: 2013 ൽ ​അ​റു​പ​തോ​ളം പേ​രു​ടെ കൂ​ട്ട​ക്കു​രു​തി​ക്കി​ട​യാ​ക്കി​യ മു​സാ​ഫ​ർ​ന​ഗ​ർ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി എം​എ​ൽ​എ സം​ഗീ​ത് സോ​മി​നെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ ന​ട​പ​ടി ആ​രം​ഭി​ച്ചു. 2013 മു​ത​ൽ 2017 വ​രെ സം​ഗീ​ത് സോ​മി​നെ​തി​രെ ചു​മ​ത്ത​പ്പെ​ട്ട ഏ​ഴു കേ​സു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി​വി​വ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ത്ത് അ​യ​ച്ചു. ഇ​തി​ൽ മൂ​ന്ന് കേ​സു​ക​ൾ 2013 ലെ ​മു​ഫ​ർ​ന​ഗ​ർ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ്.

കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ത്ത് ല​ഭി​ച്ച​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. കേ​സ് പി​ൻ​വ​ലി​ക്കു​ന്ന​തി​ന് കോ​ട​തി​ക​ളു​ടെ പേ​ര്, വി​ചാ​ര​ണ​യു​ടെ നി​ല​വി​ലെ അ​വ​സ്ഥ, പ​രാ​തി​ക്കാ​രു​ടേ​യും പ്ര​തി​യു​ടേ​യും വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്- മു​സാ​ഫ​ർ​ന​ഗ​റി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. കോ​ട​തി​യി​ലെ കേ​സു​ക​ളു​ടെ പു​രോ​ഗ​തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി നി​യ​മ വ​കു​പ്പി​ന് അ​യ​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.