ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സ് വി​ട്ട എം​എ​ൽ​എ​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു
Friday, July 12, 2019 2:04 AM IST
പ​നാ​ജി: ഗോ​വ​യി​ൽ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു രാ​ജി​വ​ച്ച പത്ത് എം​എ​ൽ​എ​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ബി​ജെ​പി പ്ര​വ​ർ​ത്ത​നാ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യി​ൽ നി​ന്നാ​ണ് എം​എ​ൽ​എ​മാ​ർ പാ​ർ​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഇ​തോ​ടെ 40 അം​ഗ നി​യ​മ​സ​ഭ​യി​ൽ ബി​ജെ​പി​യു​ടെ അം​ഗ​ബ​ലം 27 ആ​യി. 17 അം​ഗ​ങ്ങ​ളാ​യി​രു​ന്നു ബി​ജെ​പി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 17 സീ​റ്റു​ക​ൾ നേ​ടി​യ കോ​ൺ​ഗ്ര​സി​ന് ഇ​പ്പോ​ൾ അ​ഞ്ച് എം​എ​ൽ​എ​മാ​ർ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. ര​ണ്ട് കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​ർ നേ​ര​ത്തേ ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു.

ബി​ജെ​പി​യി​ൽ എ​ത്തി​യ എം​എ​ൽ​എ​മാ​രെ ഉ​ൾ​പ്പെ​ടു​ത്തി മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.