പാ​ർ​പ്പി​ട നി​ർ​മാ​ണ​ത്തി​ന് യു​എ​ഇ റെ​ഡ് ക്ര​സ​ന്‍റ് 20 കോ​ടി രൂ​പ സ​ഹാ​യം ന​ൽ​കും: മു​ഖ്യ​മ​ന്ത്രി
Thursday, July 11, 2019 9:38 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് യു​എ​ഇ റെ​ഡ് ക്ര​സ​ന്‍റ് അ​ഥോ​റി​റ്റി 20 കോ​ടി രൂ​പ​യു​ടെ സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​ന്നാം​ഘ​ട്ട സ​ഹാ​യ​മാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള എം​ഒ​യു ഒ​പ്പു​വെ​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​നാ​യി ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന് യു​എ​ഇ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ അ​വി​ടു​ത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പാ​ർ​പ്പി​ട നി​ർ​മാ​ണ​ത്തി​ന് റെ​ഡ് ക്ര​സ​ന്‍റ് സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യി​രു​ന്നു. അ​തി​ന്‍റെ ഭാ​ഗ​മാ​യി റെ​ഡ് ക്ര​സ​ന്‍റ് ഡ​പ്യൂ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫ​ഹ​ദ് അ​ബ്ദു​ൾ റ​ഹ്മാ​ൻ ബി​ൻ സു​ൽ​ത്താ​നു​മാ​യി സ​ർ​ക്കാ​ർ ധാ​രാ​ണാ​പ​ത്രം ഒ​പ്പി​ട്ട​താ​യും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന് ന​ല്‍​കു​ന്ന സ​ഹാ​യ​ത്തി​നും പി​ന്തു​ണ​യ്ക്കും യു​എ​ഇ ഭ​ര​ണാ​ധി​കാ​രി​ക​ള്‍​ക്കും റെ​ഡ് ക്ര​സ​ന്‍റി​നും മു​ഖ്യ​മ​ന്ത്രി ന​ന്ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.