വ​യ​നാ​ട്ടി​ൽ ച​ര​ക്കു​ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞു
Thursday, July 11, 2019 8:16 PM IST
വ​യ​നാ​ട്: വ​യ​നാ​ട്ടി​ൽ‌ ച​ര​ക്കു​ലോ​റി ഇ​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ട്ടാ​ന ച​രി​ഞ്ഞു. വ​നം വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്. കാ​ട്ടാ​ന ര​ക്ഷ​പെ​ടാ​ൻ 50 ശ​ത​മാ​നം സാ​ധ്യ​ത മാ​ത്ര​മേ​യു​ള്ളൂ എ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി ഒ​മ്പ​തി​ന് ‌പൊ​ൻ​കു​ഴി​യി​ൽ വ​ച്ചാ​ണ് കാ​ട്ടാ​ന​യെ ലോ​റി​യി​ടി​ച്ച​ത്. വ​ല​തു​മു​ൻ​കാ​ലി​ന് പ​രി​ക്കേ​റ്റ ആ​ന ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റം വ​ന​ത്തി​ൽ നി​ല​യു​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചു​റ്റും​കൂ​ടി​യ ആ​ന​ക​ളെ കും​കി ആ​ന​ക​ളെ എ​ത്തി​ച്ച് തു​ര​ത്തി​യ ശേ​ഷ​മാ​ണ് മ​യ​ക്കു​വെ​ടി വ​ച്ച് പ​രി​ക്കേ​റ്റ ആ​ന​യ്ക്ക് ചി​കി​ത്സ ന​ൽ​കി​യ​ത്.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ ലോ​റി​യും ഡ്രൈ​വ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. വ​ന്യ​മൃ​ഗ വേ​ട്ട​യ്ക്ക് ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.