നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം ന​ൽ​കു​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, July 11, 2019 6:00 PM IST
തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ട​ത്തെ രാ​ജ്കു​മാ​റി​ന്‍റെ ക​സ്റ്റ​ഡി മ​ര​ണ​ത്തി​ൽ ഭാ​ര്യ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പീ​രു​മേ​ട് സ​ബ്ജ​യി​ലും നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നും സ​ന്ദ​ർ‌​ശി​ച്ച് തെ​ളി​വെ​ടു​ത്തു. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഒ​രാ​ഴ്ച​യ്ക്ക​കം സ​ർ​ക്കാ​രി​ന് കൈ​മാ​റു​മെ​ന്ന് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍റ​ണി ഡൊ​മ​നി​ക് പ​റ​ഞ്ഞു.

നേ​ര​ത്തെ, ക​സ്റ്റ​ഡി​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നൊ​പ്പം രാ​ജ്കു​മാ​റി​ന്‍റെ ഭാ​ര്യ വി​ജ​യ​യു​ടെ പ​രാ​തി​യി​ലും ക​മ്മീ​ഷ​ൻ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ‍​യി വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലും മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.