മ​ര​ടി​ലെ ഫ്ളാറ്റു​ക​ൾ പൊ​ളി​ക്ക​ണം; പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി
Thursday, July 11, 2019 5:45 PM IST
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം മ​ര​ട് മു​നി​സി​പ്പാ​ലി​റ്റി​യി​ല അ​ന​ധി​കൃ​ത ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ൾ പൊ​ളി​ക്കേ​ണ്ടി വ​രും. ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ല് ഫ്ളാ​റ്റ് ഉ​ട​മ​ക​ൾ ന​ൽ​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. ഹ​ർ​ജി​ക​ളി​ൽ ഇ​ട​പെ​ടേ​ണ്ട സാ​ഹ​ച​ര്യം ഇ​ല്ലെ​ന്ന് ജ​സ്റ്റി​സ് അ​രു​ണ്‍ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

തീ​ര​ദേ​ശ പ​രി​പാ​ല​ന ച​ട്ടം ലം​ഘി​ച്ചു നി​ർ​മി​ച്ച ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു നീ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ഉ​ത്ത​ര​വി​ൽ മാ​റ്റം വ​രു​ത്താ​നാ​കി​ല്ലെ​ന്നു ക​ഴി​ഞ്ഞ ആ​ഴ്ച കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സു​പ്രീം​കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ൽ​നി​ന്നു വി​ധി​യി​ൽ സ്റ്റേ ​സ​ന്പാ​ദി​ച്ച​തി​ൽ ഹ​ർ​ജി​ക്കാ​ർ​ക്കും ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ർ​ക്കു​മെ​തി​രേ സു​പ്രീം​കോ​ട​തി ബെ​ഞ്ച് രൂ​ക്ഷ​വി​മ​ർ​ശ​ന​വും ഉ​യ​ർ​ത്തി​യി​രു​ന്നു.

ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ്, ഹോ​ളി ഫെ​യ്ത്ത്, ജെ​യി​ൻ ഹൗ​സിം​ഗ്, കാ​യ​ലോ​രം അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ആ​ൽ​ഫാ വെ​ഞ്ചേ​ഴ്സ് എ​ന്നി​വ​യാ​ണ് പൊ​ളി​ച്ചു​നീ​ക്കു​ന്ന​ത്. മേ​യ് എ​ട്ടി​നാ​ണ് ഫ്ളാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. റി​വ്യൂ ഹ​ർ​ജി​ക​ളും ത​ള്ളി​യ​തോ​ടെ നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് ഫ്ളാ​റ്റു​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യി.

കേ​ര​ള തീ​ര​ദേ​ശ മേ​ഖ​ലാ നി​യ​ന്ത്ര​ണ അ​ഥോ​റി​റ്റി അ​റി​യാ​തെ 2006-07 ലാ​ണ് മ​ര​ട് പ​ഞ്ചാ​യ​ത്ത് ഫ്ളാ​റ്റു ക​ൾ​ക്ക് നി​ര്‍​മാ​ണാ​നു​മ​തി ന​ൽ​കി​യ​ത്. നി​ര്‍​മാ​ണ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​മു​ള്ള തീ​ര​ദേ​ശ നി​യ​ന്ത്ര​ണ മേ​ഖ​ല- 3ല്‍ (​സി​ആ​ര്‍​സെ​ഡ്) ഉ​ള്‍​പ്പെ​ട്ട പ്ര​ദേ​ശ​ത്താ​ണ് ഫ്‌​ളാ​റ്റു​ക​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ കാ​ര​ണം ഇ​നി​യും കേ​ര​ള​ത്തി​നു പ്ര​ള​യ​വും പേ​മാ​രി​യും താ​ങ്ങാ​നാ​വി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.