വി​മ​ത രാ​ജി​യി​ൽ ഇ​ന്ന് തീ​രു​മാ​ന​മി​ല്ല; ക​ർ​ണാ​ട​ക സ്പീ​ക്ക​റും സു​പ്രീം കോ​ട​തി​യി​ലേ​ക്ക്
Thursday, July 11, 2019 3:23 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ൽ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്ന​തി​നി​ടെ സ്പീ​ക്ക​റും സു​പ്രീം കോ​ട​തി​യി​ലേ​ക്ക്. വി​മ​ത എം​എ​ൽ​എ​മാ​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്പീ​ക്ക​ർ കെ.​ആ​ർ ര​മേ​ഷ് കു​മാ​ർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

എ​ന്നാ​ൽ അ​ടി​യ​ന്ത​ര​മാ​യി സ്പീ​ക്ക​റു​ടെ ഹ​ർ​ജി കേ​ൾ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. വെ​ള്ളി​യാ​ഴ്ച ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. കോ​ട​തി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ രാ​ജി​ക​ളും സ്വ​മേ​ധ​യാ ഉ​ള്ള​തും ആ​ധി​കാ​രി​ക​വും ആ​ണോ​യെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. അതിനാൽ കൂടുതൽ സമയം അനുവദിക്കണം. സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും ര​മേ​ഷ് കു​മാ​ർ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

എം​എ​ൽ​എ​മാ​രു​ടെ രാ​ജി​യി​ൽ ഇ​ന്ന് തീ​രു​മാ​നം ഉ​ണ്ടാ​കി​ല്ലെ​ന്ന് ര​മേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. രാ​ജി​ക്ക​ത്ത് പ​രി​ശോ​ധി​ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​ണ്. നി​യ​മ​പ​ര​മാ​യ ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​തി​നി​ടെ മും​ബൈ​യി​ലു​ള്ള വി​മ​ത എം​എ​ൽ​എ​മാ​ർ ബം​ഗ​ളൂ​രു​വി​ലേ​ക്ക് സ്പീ​ക്ക​റെ കാ​ണാ​ൻ തി​രി​ച്ചു. വൈ​കു​ന്നേ​രം ആ​റി​നു മു​മ്പാ​യി സ്പീ​ക്ക​റെ കാ​ണു​മെ​ന്നാ​ണ് അ​വ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​മ​ത എം​എ​ൽ​എ​മാ​ർ സ്പീ​ക്ക​റെ കാ​ണാ​ൻ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.