യുപി മുൻ മന്ത്രിയുടെ വസതിയിൽ സിബിഐ റെയ്ഡ്
Wednesday, June 12, 2019 1:07 PM IST
അമേത്തി: ഉത്തർപ്രദേശിൽ മുൻ മന്ത്രി ഗായത്രി പ്രജാപതിയുടെ വസതിയിൽ സിബിഐ റെയ്ഡ്. ബുധനാഴ്ച രാവിലെയായിരുന്നു റെയ്ഡ്. സമാജ്‌വാദി പാർട്ടി മന്ത്രിസഭയിലെ അംഗമായിരുന്നു ഗായത്രി പ്രജാപതി.

കൂട്ടമാനഭംഗ കേസിൽ അറസ്റ്റിലായ ഗായത്രി പ്രജാപതി 2017 മുതൽ ജയിലിലാണ്. യുവതിയെ പീഡിപ്പിക്കുകയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.