കു​ന്ന​ത്തു​നാ​ട് നി​ലം​നി​ക​ത്ത​ൽ; നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം
Wednesday, June 12, 2019 12:31 PM IST
തി​രു​വ​ന​ന്ത​പു​രം: കു​ന്ന​ത്തു​നാ​ട് നി​ലം​നി​ക​ത്ത​ൽ നി​യ​മ​സ​ഭ​യി​ൽ ആ​യു​ധ​മാ​ക്കി പ്ര​തി​പ​ക്ഷം. കു​ന്ന​ത്തു​നാ​ട് നി​ലം നി​ക​ത്ത​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വി.​പി. സ​ജീ​ന്ദ്ര​ൻ എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

വി​വാ​ദ​വ്യ​വ​സാ​യി​ക്ക് വേ​ണ്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ര​ന്ത​രം സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. ഉ​ത്ത​ര​വി​റ​ക്കു​ന്ന​തി​ൽ അ​സാ​ധാ​ര​ണ തി​ടു​ക്ക​മു​ണ്ടാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നായിരുന്നു റ​വ​ന്യു​മ​ന്ത്രി​യു​ടെ മ​റു​പ​ടി​. മന്ത്രിയുടെ മറുപടിയിൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കു​ന്ന​ത്തു​നാ​ട് വി​ല്ലേ​ജി​ല്‍ 15 ഏ​ക്ക​ര്‍ നി​ലം നി​ക​ത്താ​ൻ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് റ​വ​ന്യു വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഫ​യ​ലു​ക​ള്‍ വി​ളി​ച്ചു വ​രു​ത്തി​യ റ​വ​ന്യു മ​ന്ത്രി വി​ശ​ദ​മാ​യ നി​യ​മോ​പ​ദേ​ശം തേ​ടി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ക്കാ​ൻ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.