കോൺഗ്രസ് നേതാക്കളുടെ പ്രത്യേക യോഗം ഇന്ന്
Wednesday, June 12, 2019 11:37 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം ന​ട​ക്കാ​നി​രി​ക്കെ മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ബു​ധ​നാ​ഴ്ച പ്ര​ത്യേ​ക യോ​ഗം ചേ​രും. പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട നി​ല​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെയ്യുന്നതി​നാ​ണ് യോ​ഗം ചേ​രു​ന്ന​ത്.

മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഗു​ലാം ന​ബി ആ​സാ​ദ്, പി. ​ചി​ദം​ബ​രം, അശോക് ഗെഹ്ലോട്ട്, മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, ജ​യ്റാം ര​മേ​ശ്, ര​ണ്‍​ദീ​പ് സു​ർ​ജെ​വാ​ല, കെ.​സി. വേ​ണു​ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. എ.കെ. ആന്‍റണിയും യോഗത്തിൽ പങ്കെടുക്കും.

അ​തേ​സ​മ​യം യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. റാ​യ്ബ​റേ​ലി സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​ലാ​ണ് സോ​ണി​യ യോ​ഗ​ത്തി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.