ധ​വാ​ൻ ലോ​ക​ക​പ്പ് ക​ളി​ക്കി​ല്ല?; പ​ന്തി​നോ​ട് ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ചേ​രാ​ൻ നി​ർ​ദേ​ശം
Wednesday, June 12, 2019 10:56 AM IST
ന്യൂ​ഡ​ൽ​ഹി: വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ റി​ഷ​ഭ് പ​ന്തി​നോ​ട് ഇം​ഗ്ല​ണ്ടി​ൽ ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം ചേ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ ഓ​പ്പ​ണ​ർ ശി​ഖ​ർ ധ​വാ​നു പ​ക​ര​ക്കാ​ര​നാ​യാ​ണ് പ​ന്ത് ടീ​മി​നൊ​പ്പം ചേ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച് ഇ​തേ​വ​രെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ബി​സി​സി​ഐ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടി​ല്ല.

ലോ​ക​ക​പ്പി​നു​ള്ള 15 അം​ഗ സം​ഘ​ത്തി​ൽ പ​ന്തി​നെ സെ​ല​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ പ​ന്തി​നെ​യും അ​ന്പാ​ട്ടി റാ​യി​ഡു​വി​നെ​യും റി​സ​ർ​വു​ക​ളാ​യി നി​ല​നി​ർ​ത്തി. ധ​വാ​നു പ​രി​ക്കേ​റ്റ​തോ​ടെ പ​രി​ച​യ​സ​ന്പ​ന്ന​നാ​യ റാ​യി​ഡു​വി​നെ മാ​റ്റി നി​ർ​ത്തി പ​ന്തി​നെ ടീ​മി​ലെ​ടു​ക്കാ​ൻ ടീം ​മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ട​തു കൈ​യി​ലെ ത​ള്ള​വി​ര​ലി​നു പ​രി​ക്കേ​റ്റ ധ​വാ​ന് മൂ​ന്ന് ആ​ഴ്ച വി​ശ്ര​മം വേ​ണ്ടി​വ​രും. ധ​വാ​ന്‍റെ കൈ​വി​ര​ലി​ന് പൊ​ട്ട​ലു​ണ്ട്. ചു​രു​ങ്ങി​യ​ത് മൂ​ന്ന് ആ​ഴ്ച ഡ​ൽ​ഹി താ​ര​ത്തി​ന്‍റെ സാ​ന്നി​ധ്യം ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ണ്ടാ​കി​ല്ല. ഇ​തോ​ടെ ഈ ​മാ​സം ന​ട​ക്കു​ന്ന ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ൾ ധ​വാ​നു ന​ഷ്ട​മാ​കും. ധ​വാ​ന്‍റെ പ​രി​ക്ക് കു​റ​യു​ന്നു​ണ്ടോ​യെ​ന്ന് നോ​ക്കാ​ൻ ഒ​രാ​ഴ്ച സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​രി​ക്ക് ഭേ​ദ​മാ​കു​ന്ന സൂ​ച​ന​ക​ൾ ഇ​തി​നി​ടെ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ധ​വാ​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങും.

ധ​വാ​ൻ പോ​കു​ന്ന​തോ​ടെ കെ.​എ​ൽ. രാ​ഹു​ൽ ഓ​പ്പ​ണ​റു​ടെ റോ​ളി​ലേ​ക്ക് എ​ത്തും. ഇ​തോ​ടെ വി​ജ​യ് ശ​ങ്ക​റി​നോ ദി​നേ​ഷ് കാ​ർ​ത്തി​ക്കി​നോ അ​ന്തി​മ ടീ​മി​ൽ അ​വ​സ​രം ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. ബൗ​ളിം​ഗ്, ഫീ​ൽ​ഡിം​ഗ്, ബാ​റ്റിം​ഗ് മി​ക​വു​ള്ള​തി​നാ​ൽ വി​ജ​യ്ക്ക് ന​റു​ക്കു വീ​ണേ​ക്കാം. എ​ന്നാ​ൽ, ക്യാ​പ്റ്റ​ൻ കോ​ഹ്ലി​യു​ടെ വി​ശ്വാ​സം ദി​നേ​ശ് കാ​ർ​ത്തി​ക്കി​ലാ​ണ്.

ധ​വാ​ൻ പ്ലേ​യിം​ഗ് ഇ​ല​വ​നി​ൽ ഇ​ല്ലാ​താ​കു​ന്ന​തോ​ടെ ഓ​പ്പ​ണ​റെ​യും നാ​ലാം ന​ന്പ​ർ ബാ​റ്റ്സ്മാ​നെ​യും ക​ണ്ടെ​ത്തേ​ണ്ട ദു​ര​വ​സ്ഥ​യി​ലാ​യി ഇ​ന്ത്യ​ൻ ടീം. ​രാ​ഹു​ൽ ആ​യി​രു​ന്നു ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും നാ​ലാം ന​ന്പ​ർ. പ​ന്ത് ടീ​മി​ൽ എ​ത്തി​യാ​ലും നേ​രി​ട്ട് നാ​ലാം ന​ന്പ​റി​ൽ ക​ളി​ക്കാ​ൻ സാ​ധ്യ​ത കു​റ​വാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.