ഐ​എ​സി​ൽ ചേ​ർ​ന്ന​തി​ന് മൂ​ന്നു ഫ്ര​ഞ്ച് പൗ​ര​ന്മാ​ർ​ക്ക് വ​ധ​ശി​ക്ഷ വി​ധി​ച്ച് ഇ​റാ​ക്ക് കോ​ട​തി
Monday, May 27, 2019 3:34 AM IST
ബാ​ഗ്ദാ​ദ്: ഭീ​ക​ര​സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റി​ൽ ചേ​ർ​ന്ന​തി​ന് മൂ​ന്നു ഫ്ര​ഞ്ച് പൗ​ര​ന്മാ​ർ​ക്ക് വ​ധ​ശി​ക്ഷ. സി​റി​യ​യി​ൽ വ​ച്ച് പി​ടി​യി​ലാ​യ കെ​വി​ൻ ഗോ​നോ​ട്ട്, ലി​യോ​നാ​ർ​ഡ് ലോ​പ​സ്, സ​ലിം മാ​ച്ചു എ​ന്നി​വ​ർ​ക്കാ​ണ് വ​ധ​ശി​ക്ഷ.

ബാ​ഗ്ദാ​ദി​ലെ ക്രി​മി​ന​ൽ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഇ​വ​ർ ഐ​എ​സി​ൽ ചേ​ർ​ന്ന​തി​നും ഭീ​ക​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ട​തി​നും തെ​ളി​വു​ക​ളു​ണ്ടെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.