സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ യു​വ​ന്‍റ​സി​ന് തോ​ൽ​വി
Monday, May 27, 2019 2:55 AM IST
ടൂ​റി​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ അ​വ​സാ​ന പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ യു​വ​ന്‍റ​സി​ന് തോ​ൽ​വി. സ​മ്പ്ഡോ​റി​യ​യോ​ടു എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ട്ടു. അ​ഞ്ച് വ​ർ​ഷ​മാ​യി യു​വ​ന്‍റ​സി​നെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന മാ​സി​മി​ല്ലാ​നോ അ​ല്ലെ​ഗ്രി​യു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ലാ​ണ് തോ​ൽ​വി.

നേ​ര​ത്തെ ത​ന്നെ കി​രീ​ടം ഉ​റ​പ്പി​ച്ച യു​വ​ന്‍റ​സ് സൂ​പ്പ​ർ താ​രം റൊ​ണാ​ൾ​ഡോ​യ്ക്ക് വി​ശ്ര​മം ന​ൽ​കി​യാ​ണ് ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. അ​വ​സാ​ന നി​മി​ഷ​ങ്ങ​ളി​ൽ വ​ഴ​ങ്ങി​യ ഗോ​ളു​ക​ളാ​ണ് യു​വ​ന്‍റ​സി​നെ തോ​ൽ​പ്പി​ച്ച​ത്. ഗ്രി​ഗോ​റി ഡെ​ഫ്ര​ൽ(84), ജി​യാ​ൻ​ലു​ക്ക കാ​പ്രാ​റി(91) എ​ന്നി​വ​രാ​ണ് സ​മ്പ്ഡോ​റി​യ​യു​ടെ ഗോ​ൾ സ്കോ​റ​ർ​മാ​ർ.

38 മ​ത്സ​ര​ത്തി​ൽ നി​ന്ന് 90 പോ​യി​ന്‍റു​മാ​യാ​ണ് യു​വ​ന്‍റ​സ് സീ​സ​ൺ അ​വ​സാ​നി​പ്പി​ച്ച​ത്. ര​ണ്ടാ​മ​തു​ള്ള നാ​പ്പോ​ളി​ക്ക് 79 പോ​യി​ന്‍റാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.