അ​ടി​ക്ക് വ​ടി​വെ​ട്ടി​ക്കൊ​ടു​ത്തു..! ജോ​സ​ഫി​ന് മു​ൻ നി​ര​യി​ൽ സീ​റ്റ് ന​ൽ​കു​മെ​ന്ന് സ്പീ​ക്ക​ർ
Sunday, May 26, 2019 10:19 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ന്‍റെ മു​ൻ നി​ര​യി​ലെ സീ​റ്റ് ഒ​ഴി​ച്ചി​ടി​ല്ലെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ. നി​യ​മ​സ​ഭാ ക​ക്ഷി ഉ​പ​നേ​താ​വ് എ​ന്ന നി​ല​യി​ൽ മു​ൻ നി​ര​യിൽ പി.​ജെ ജോ​സ​ഫി​നു സീറ്റ് ന​ൽ​കു​മെ​ന്ന് സ്പീ​ക്ക​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ലെ അ​ധി​കാ​ര​ത​ർ​ക്കം രൂ​ക്ഷ മാ​ക്കി​യാ​ണ് സ്പീ​ക്ക​റു​ടെ ഇ​ട​പെ​ട​ൽ.

നേ​ര​ത്തെ പി.​ജെ ജോ​സ​ഫി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ സ്പീ​ക്ക​ർ​ക്കു ക​ത്ത് ന​ൽ​കി​യി​രു​ന്നു. ഇ​ത് ത​ള്ളി​ക്ക​ള​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ണി വി​ഭാ​ഗം നേ​താ​വ് റോ​ഷി അ​ഗ​സ്റ്റി​നും സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി. ഇ​രു​വി​ഭാ​ഗ​ത്തി​ന്‍റെ​യും ത​ർ​ക്കം മു​റു​കു​ന്ന​തി​നി​ടെ​യാ​ണ് സ്പീ​ക്ക​ർ തീ​രു​മാ​നം അ​റി​യി​ച്ച​ത്.

നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റോ​ഷി ക​ത്ത് സ്പീ​ക്ക​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്. നി​ല​വി​ൽ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വ് ഇ​ല്ല. അ​തി​നാ​ൽ സീ​റ്റ് ഒ​ഴി​ച്ചി​ട​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം.

കെ.​എം മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ​യി​ൽ ക​ക്ഷി നേ​താ​വി​ന്‍റെ സീ​റ്റ് പി.​ജെ ജോ​സ​ഫി​നു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ൻ​സ് ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം സ്പീ​ക്ക​ർ​ക്ക് ക​ത്തു ന​ല്കി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ൻ​സ് ക​ത്തു ന​ൽ​കി​യ​ത്.

ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ സീ​റ്റി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു പ്ര​കാ​ശ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.