179 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ന്ന വി​മാ​ന​ത്തി​ന് ഭീ​ഷ​ണി; അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി
Sunday, May 26, 2019 9:50 PM IST
കോ​ൽ​ക്ക​ത്ത: കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​നു നേ​രെ ഭീ​ഷ​ണി സ​ന്ദേ​ശം. ഇ​തേ​തു​ട​ർ​ന്ന് കോ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ 179 യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ വി​മാ​നം സി​ഐ​എ​സ്എ​ഫ് വ​ള​ഞ്ഞു പ​രി​ശോ​ധി​ച്ചു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളു​രു വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ഭീ​ഷ​ണി അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശ​മെ​ത്തി​യ​ത്. ഈ ​സ​മ​യം ബ​ന്ദോ​ഗ്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു കോ​ൽ​ക്ക​ത്ത​യി​ലേ​ക്കു വി​മാ​നം പ​റ​ന്നു​യ​ർ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കാ​ൻ എ​യ​ർ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ൾ നി​ർ​ദേ​ശം ന​ൽ​കി.

വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ ഉ​ട​ൻ യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി വി​മാ​നം ഐ​സൊ​ലേ​ഷ​ൻ ബേ​യി​ലേ​ക്കു മാ​റ്റി. സു​ര​ക്ഷാ പ​രി​ശോ​ധ​ന​യി​ൽ ഭീ​ഷ​ണി​യൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഭീ​ഷ​ണി സ​ന്ദേ​ശം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​യ​ർ​എ​ഷ്യ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.