മാ​ണി​യു​ടെ സീ​റ്റി​ൽ ജോ​സ​ഫി​നെ ഇ​രു​ത്തി​ല്ല; സ്പീ​ക്ക​ർ​ക്കു റോ​ഷി​യു​ടെ പു​തി​യ ക​ത്ത്
Sunday, May 26, 2019 8:33 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മി​ൽ അ​ധി​കാ​ര​ത​ർ​ക്കം രൂ​ക്ഷ​മാ​കു​ന്നു. പി.​ജെ ജോ​സ​ഫി​നെ നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ സ്പീ​ക്ക​ർ​ക്കു ന​ൽ​കി​യ ക​ത്ത് മാ​ണി വി​ഭാ​ഗം ത​ള്ളി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ പു​തി​യ ക​ത്ത് ന​ൽ​കി. നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണു ക​ത്ത്.

കെ.​എം മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് നി​യ​മ​സ​ഭ​യി​ൽ ക​ക്ഷി നേ​താ​വി​ന്‍റെ സീ​റ്റ് പി.​ജെ ജോ​സ​ഫി​നു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മോ​ൻ​സ് ജോ​സ​ഫ് ക​ഴി​ഞ്ഞ ദി​വ​സം സ്പീ​ക്ക​ർ​ക്ക് ക​ത്തു ന​ല്കി​യി​രു​ന്നു. പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ലാ​ണ് ക​ത്ത് ന​ൽ​കി​യ​ത്. പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ കെ.​എം. മാ​ണി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം സം​ബ​ന്ധി​ച്ചു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യി നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് മോ​ൻ​സ് ക​ത്തു ന​ൽ​കി​യ​ത്.

ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ൽ പി.​ജെ. ജോ​സ​ഫി​ന്‍റെ സീ​റ്റി​ൽ മാ​റ്റം വ​രു​ത്തു​മെ​ന്നും ഇ​തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി വി.​കെ. ബാ​ബു പ്ര​കാ​ശ് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.