തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും​വ​രെ "​ന​വോ​ഥാ​നം’ വേ​ണ്ട; മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞെ​ന്നു വെ​ള്ളാ​പ്പ​ള്ളി
Sunday, May 26, 2019 5:24 PM IST
ആ​ല​പ്പു​ഴ: ന​വോ​ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ത​ത്കാ​ല​ത്തേ​ക്കു ന​വോ​ഥാ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി വ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​വ​ശ്യം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഇ​തെ​ല്ലാം പു​ന​രാ​രം​ഭി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. ന​വോ​ഥാ​ന സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ലെ ഭി​ന്ന​ത ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ഈ ​നീ​ക്ക​മെ​ന്നും പി​ന്നീ​ട് യോ​ഗം ചേ​രാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

ശ​ബ​രി​മ​ല വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​ണ്ടെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് ഇ​തു കാ​ര​ണ​മാ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.