അ​നു​യാ​യി​ക​ൾ ചെ​യ്ത വോ​ട്ടു​ക​ളൊ​ന്നും പാ​ർ​ട്ടി​ക്ക് വീ​ണി​ല്ല; പ​രാ​തി​യു​മാ​യി ദി​ന​ക​ര​ൻ
Sunday, May 26, 2019 12:24 PM IST
ചെ​ന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ വോ​ട്ടെ​ടു​പ്പി​ൽ തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് അ​മ്മ മ​ക്ക​ൾ മു​ന്നേ​റ്റ ക​ഴ​കം നേ​താ​വ് ടി.​ടി.​വി.​ദി​ന​ക​ര​ൻ രം​ഗ​ത്ത്. ത​ങ്ങ​ളു​ടെ അ​നു​യാ​യി​ക​ളി​ൽ ഏ​റെ​പ്പേ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചെ​യ്ത വോ​ട്ടു​ക​ളൊ​ന്നും കൃ​ത്യ​മാ​യ​ല്ല രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട​തെ​ന്ന് ദി​ന​ക​ര​ൻ ആ​രോ​പി​ച്ചു. ഈ ​വോ​ട്ടു​ക​ളൊ​ക്കെ എ​വി​ടെ​പ്പോ​യെ​ന്ന് ദി​ന​ക​ര​ൻ ചോ​ദി​ച്ചു.

ഇ​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​രം പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ത​ങ്ങ​ൾ​ക്ക് ഏ​റെ വോ​ട്ടു​ക​ളു​ള്ള ചി​ല സ്ഥ​ല​ങ്ങ​ളി​ൽ ഒ​റ്റ വോ​ട്ടു​ക​ൾ പോ​ലും പാ​ർ​ട്ടി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. അ​തെ​ങ്ങ​നെ സാ​ധ്യ​മാ​കും?- അ​ദ്ദേ​ഹം ചോ​ദി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ളി​വു​ക​ളൊ​ന്നും ഇ​പ്പോ​ൾ ത​ങ്ങ​ളു​ടെ പ​ക്ക​ലി​ല്ലെ​ന്നും അ​തി​നാ​ൽ ത​ന്നെ കോ​ട​തി​യ സ​മീ​പി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ന്നാ​ൽ, തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ച ശേ​ഷം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ന​ട​പ​ടി​ക​ളി​ലേ​ക്ക് പാ​ർ​ട്ടി ക​ട​ക്കു​മെ​ന്നും ദി​ന​ക​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.