സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യാ​യി​രു​ന്ന​യാ​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു
Sunday, May 26, 2019 10:24 AM IST
ല​ക്നോ: അ​മേ​ഠി​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട് ബി​ജെ​പി നേ​താ​വ് സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യാ​യി​രു​ന്ന മു​ൻ ഗ്രാ​മ​ത്ത​ല​വ​ൻ വെ​ടി​യേ​റ്റ് മ​രി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സു​രേ​ന്ദ്ര സിം​ഗ് എ​ന്ന​യാ​ളാ​ണ് കൊല്ലപ്പെട്ടത്.

അ​മേ​ഠി​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥ​യാ​യി സ്മൃ​തി എ​ത്തി​യ​തു​മു​ത​ൽ സു​രേ​ന്ദ്ര സിം​ഗ് അ​വ​ർ​ക്കൊ​പ്പം സ​ഹാ​യി​യാ​യു​ണ്ടാ​യി​രു​ന്നു. അ​തേ​സ​മ​യം, ആ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.