ബാ​ഴ്സ വീ​ണു; കോ​പ്പ ഡെ​ൽ റേ ​കി​രീ​ടം വ​ല​ൻ​സി​യ​യ്ക്ക്
Sunday, May 26, 2019 4:54 AM IST
ബാ​ഴ്സ​ലോ​ണ: കോ​പ്പ ഡെ​ൽ റേ ​ഫൈ​ന​ലി​ന് ഇ​റ​ങ്ങി​യ ബാ​ഴ്സ​ലോ​ണ​ക്ക് പി​ഴ​ച്ചു. ബാ​ഴ്സ​ലോ​ണ​യെ കീ​ഴ​ട​ക്കി വ​ല​ൻ​സി​യ കി​രീ​ടം ഉ​യ​ർ​ത്തി. ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ 2-1നാ​ണ് വ​ല​ൻ​സി​യ​യു​ടെ വി​ജ​യം.

ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ പി​റ‌​ന്ന ര​ണ്ടു ഗോ​ളു​ക​ളാ​ണ് വ​ല​ൻ​സി​യ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്‌. കെ​വി​ൻ ഗ​മീ​റോ(21), റോ​ഡി​ഗ്രോ(33) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. 73-ാം മി​നി​റ്റി​ൽ മെ​സി​യു​ടെ ഗോ​ൾ ബാ​ഴ്സ​യ്ക്ക് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

വ​ല​ൻ​സി​യ​യു​ടെ എ​ട്ടാം കോ​പ്പ ഡെ​ൽ റേ ​കി​രീ​ട​മാ​ണി​ത്. 2007-08നു​ശേ​ഷം ഇ​താ​ദ്യ​മാ​ണ് വ​ല​ൻ​സി​യ ഫൈ​ന​ൽ കളിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.