രാ​ഹു​ൽ രാ​ജി​വ​ച്ചാ​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​ക​ർ മ​രി​ക്കു​മെ​ന്ന് പി. ​ചി​ദം​ബ​രം
Saturday, May 25, 2019 9:55 PM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ രാ​ജി പ്ര​ഖ്യാ​പ​ന​ത്തെ വൈ​കാ​രി​ക​മാ​യി എ​തി​ർ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. രാ​ഹു​ൽ അ​ധ്യ​ക്ഷ പ​ദ​വി​യൊ​ഴി​ഞ്ഞാ​ൽ ദ​ക്ഷി​ണേ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ജീ​വ​നൊ​ടു​ക്കു​മെ​ന്ന് ചി​ദം​ബ​രം പ​റ​ഞ്ഞ​താ​യി ഇ​ന്ത്യാ ടു​ഡേ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് രാ​ഹു​ൽ രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ ഇ​തി​നോ​ടു വി​യോ​ജി​ച്ചെ​ങ്കി​ലും രാ​ഹു​ൽ തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണെ​ന്നാ​ണു സൂ​ച​ന. പാ​ർ​ട്ടി​യെ പു​നഃ​സം​ഘ​ടി​പ്പി​ക്കാ​ൻ രാ​ഹു​ലി​ന് പ്ര​വ​ർ​ത്ത​ക സ​മി​തി സ​ന്പൂ​ർ​ണ അ​ധി​കാ​രം ന​ൽ​കി​യെ​ങ്കി​ലും ഇ​തി​ൽ രാ​ഹു​ൽ തൃ​പ്ത​നാ​യി​ട്ടി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

സ​ഹോ​ദ​രി പ്രി​യ​ങ്ക ഗാ​ന്ധി​യും രാ​ഹു​ലി​ന്‍റെ രാ​ജി തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തെ​ന്നാ​ണു സൂ​ച​ന. ഇ​ത്ത​ര​ത്തി​ൽ രാ​ജി​വ​ച്ചാ​ൽ അ​ത് ബി​ജെ​പി​യു​ടെ കെ​ണി​യി​ൽ വീ​ഴു​ന്ന​താ​യി​രി​ക്കു​മെ​ന്ന് പ്രി​യ​ങ്ക ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.