ഹി​ന്ദി സം​സാ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ മാ​ത്ര​മ​ല്ല ഇ​ന്ത്യ: എം.​കെ സ്റ്റാ​ലി​ൻ
Saturday, May 25, 2019 5:53 PM IST
ചെ​ന്നൈ: ഇ​ന്ത്യ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​ത് ഹി​ന്ദി സം​സാ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ കൊ​ണ്ട് മാ​ത്ര​മ​ല്ലെ​ന്ന് ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ സ്റ്റാ​ലി​ൻ. ഏ​തെ​ങ്കി​ലും സം​സ്ഥാ​ന​ത്തെപ്പോ​ലും അ​വ​ഗ​ണി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ലെ ഒ​രു സ​ർ​ക്കാ​രി​നും ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഉ​ജ്വ​ല​വി​ജ​യം നേ​ടി​യ ശേ​ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും കേ​ന്ദ്രം ഉ​ൾ​ക്കൊ​ള്ളാ​നും ഏ​റ്റെ​ടു​ക്കാ​നു​മു​ള്ള സ​മ​യ​മാ​ണി​ത്. കാ​ല​ത്തി​ന​നു​സ​രി​ച്ചു​വേ​ണം സം​സ്ഥാ​ന കേ​ന്ദ്രീ​കൃ​ത രാ​ഷ്ട്രീ​യം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ. വി​ഭാ​ഗീയ​ത​യു​ടെ ശ​ക്തി​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തും. പാ​ർ​ല​മെ​ന്‍റി​ലും ത​മി​ഴ്നാ​ട് നി​യ​മ​സ​ഭ​യി​ലും ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​ന്‍റെ​യും അ​വ​കാ​ശ​ങ്ങ​ളു​ടേ​യും ശ​ബ്ദ​മാ​യി ഡി​എം​കെ മാ​റു​മെ​ന്നും സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ്‌​നാ​ട്ടി​ൽ 38-ൽ 37 ​മ​ണ്ഡ​ല​ങ്ങ​ളി​ലും പു​തു​ച്ചേ​രി​യി​ലെ ഒ​രു​മ​ണ്ഡ​ല​ത്തി​ലും ഡി​എം​കെ സ​ഖ്യം വി​ജ​യി​ച്ചു. ഡി​എം​കെ സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ച്ച 19 സീ​റ്റി​ലും വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു സീ​റ്റു​പോ​ലും ല​ഭി​ക്കാ​തെ അ​മ്പേ ​പ​രാ​ജ​യ​പ്പെ​ട്ടി​ട​ത്തു​നി​ന്നാ​ണ് ഇ​ത്ത​വ​ണ വ​ൻ വി​ജ​യം നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.