സ്ത്രീ​യു​ടെ പ​രാ​തി​യെ പ​രി​ഹ​സി​ച്ച് നി​ശ​ബ്ദ​മാ​ക്ക​രു​ത്; സി​ദ്ദി​ക്കി​നെ​തി​രേ ഡ​ബ്ല്യു​സി​സി
Saturday, May 25, 2019 5:46 PM IST
കൊ​ച്ചി: യു​വ​ന​ടി​യു​ടെ മീ​ടു ആ​രോ​പ​ണ​ത്തി​ൽ ന​ട​ൻ സി​ദ്ദി​ക്കി​നെ​തി​രേ പ​രോ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി വ​നി​താ സി​നി​മാ പ്ര​വ​ർ​ത്ത​ക​രു​ടെ സം​ഘ​ട​ന​യാ​യ ഡ​ബ്ല്യു​സി​സി. ച​ല​ച്ചി​ത്ര ന​ടന്‍മാ​രു​ടെ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളി​ൽ പ്ര​മു​ഖ​നാ​യ ഒ​രാ​ളി​ൽ​നി​ന്നു​ണ്ടാ​യ ഇ​തു സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണം അ​പ​മാ​ന​ക​ര​മാ​ണെ​ന്നും സ്ത്രീ​യു​ടെ പ​രാ​തി​യെ പ​രി​ഹാ​സം​കൊ​ണ്ടു നി​ശ​ബ്ദ​മാ​ക്കാ​ൻ നോ​ക്കു​ന്ന​ത് അ​ന്യാ​യ​വും നി​യ​മ​വി​രു​ദ്ധ​വും ശി​ക്ഷാ​ർ​ഹ​വു​മാ​ണെ​ന്നും വി​മ​ൻ ഇ​ൻ സി​നി​മാ ക​ള​ക്ടീ​വ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.

ഡ​ബ്ല്യു​സി​സി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം:

വീ​ണ്ടും അ​ടു​ത്ത പ​രാ​തി​യു​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ ഒ​രു സ്ത്രീ ​മു​ന്നോ​ട്ടു വ​ന്നി​രി​ക്കു​ന്നു. ത​ല മു​തി​ർ​ന്ന ഒ​രു സ്വ​ഭാ​വ ന​ട​നി​ലേ​ക്കാ​ണ് ഇ​ത്ത​വ​ണ വി​ര​ൽ ചൂ​ണ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഏ​തോ ഒ​രു സി​നി​മ​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ട ഒ​രു സീ​നി​ന്‍റെ ക്ലി​പ്പിം​ഗ് കൊ​ണ്ടാ​ണ് ആ ​ന​ട​ൻ ഇ​തി​നോ​ട് പ്ര​തി​ക​രി​ക​രി​ച്ച​താ​യി കാ​ണു​ന്ന​ത്. ച​ല​ച്ചി​ത്ര ന​ടന്‍മാ​രു​ടെ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​ക​ളി​ൽ പ്ര​മു​ഖ​നും നേ​തൃ​ത്വ​പ​ര​മാ​യ പ​ങ്കു​വ​ഹി​ക്കു​ന്ന ഒ​രാ​ള​മാ​യ ഇ​ദ്ദേ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​യ ഈ ​പ്ര​തി​ക​ര​ണം അ​പ​മാ​ന​ക​ര​മാ​ണ്. ഇ​തി​ന്‍റെ ന്യാ​യാ​ന്യാ​യ​ങ്ങ​ൾ എ​തെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്ത​പ്പെ​ട​ട്ടെ. എ​ന്നാ​ൽ മ​ല​യാ​ള സി​നി​മാ​ലോ​കം ഇ​ത്ത​ര​മൊ​രു സം​ഭ​വം ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കാ​ൻ ഇ​നി​യെ​ങ്കി​ലും ത​യ്യാ​റാ​കേ​ണ്ട​തു​ണ്ട്.

നി​യ​മ​പ​ര​മാ​യി ഏ​ത് തൊ​ഴി​ലി​ട​ത്തി​ലും സ്ത്രീ​ക​ളു​ടെ​താ​യ പ​രാ​തി ഉ​യ​ർ​ന്നാ​ൽ അ​ത് കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള സു​പ്രീം​കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള സ​മി​തി ഉ​ണ്ടാ​ക്കാ​ൻ നി​യ​മ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്വം ഉ​ള്ള​വ​രാ​ണ് സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്ന് ഓ​ർ​മി​ക്കേ​ണ്ട​തു​ണ്ട്. അ​തി​നി​യും ന​മ്മു​ടെ ഇ​ൻ​ഡ​സ്ട്രി​യി​ൽ ഇ​ല്ലെ​ന്ന​ത് നാ​ണ​ക്കേ​ടാ​ണ്. അ​തി​ന് ന​മ്മു​ടെ ച​ല​ച്ചി​ത്ര​മേ​ഖ​ല ഇ​നി​യെ​ങ്കി​ലും ത​യ്യാ​റാ​ക​ണം. അ​താ​ണ് നീ​തി.

സ്ത്രീ​യു​ടെ പ​രാ​തി​യെ പ​രി​ഹാ​സം​കൊ​ണ്ടു നി​ശ​ബ്ദ​മാ​ക്കാ​ൻ നോ​ക്കു​ന്ന​ത് അ​ന്യാ​യ​വും നി​യ​മ​വി​രു​ദ്ധ​വും ശി​ക്ഷാ​ർ​ഹ​വു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ചി​ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്ന് ഡ​ബ്ല്യു​സി​സി ആ​വ​ശ്യ​പ്പെ​ടു​ന്നു.


നേ​ര​ത്തെ, ന​ട​ൻ സി​ദ്ദി​ക്ക് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി യു​വ​ന​ടി രേ​വ​തി സ​ന്പ​ത്താ​ണു രം​ഗ​ത്തെ​ത്തി​യ​ത്. സു​ഖ​മാ​യി​രി​ക്ക​ട്ടെ എ​ന്ന സി​നി​മ​യു​ടെ പ്രി​വ്യൂ​വി​നി​ടെ തി​രു​വ​ന​ന്ത​പു​രം നി​ള തീ​യ​റ്റ​റി​ൽ വ​ച്ച് ന​ട​ൻ ലൈം​ഗീ​ക​മാ​യി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് രേ​വ​തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.