ജ​ന​വി​ധി സ​ർ​ക്കാ​രി​നെ​തി​ര​ല്ല; ഇ​ട​തു​പ​ക്ഷ​ത്തി​നേ​റ്റ​ത് ക​ന​ത്ത തി​രി​ച്ച​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Saturday, May 25, 2019 1:46 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യം സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​ധി​യ​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സ​ർ​ക്കാ​രി​ന് ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ ന​ല്ല അം​ഗീ​കാ​ര​മാണ് ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യ ഫ​ല​മാ​ണ് ഉ​ണ്ടാ​യ​ത്. ഇ​ത്ത​രം ഫ​ലം ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തി​യി​ല്ല. ഇ​ത് സ്ഥാ​യി​യാ​യ​തെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​ഷ​യം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ച്ചി​ട്ടി​ല്ല. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ത് ബി​ജെ​പി​ക്ക് ഗു​ണം ചെ​യ്തേ​നെ. പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി മൂ​ന്നാം സ്ഥാ​ന​ത്ത് പോ​യെ​ന്നും വി​ശ്വാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​യ തെ​റ്റി​ദ്ധാര​ണക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ള​യി​ൽ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ചി​ല ഘ​ട​കങ്ങ​ൾ ഉ​ണ്ടാ​യി. അ​താ​ണ് പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യി​ൽ ഉ​ത്ക​ണ്ഠ​യു​ള്ള​വ​രാ​ണ് എ​ല്ലാ​വ​രും. ബി​ജെ​പി ഭ​ര​ണ​ത്തി​ൽ വീ​ണ്ടും വ​ര​രു​തെ​ന്ന് ക​രു​തു​ന്ന ന​ല്ലൊ​രു വി​ഭാ​ഗം കേ​ര​ള​ത്തി​ലു​ണ്ട്. അ​തി​ൽ ന​ല്ലൊ​രു ഭാ​ഗം ത​ങ്ങ​ൾ​ക്കൊ​പ്പം ഉ​ള്ള​വ​രാ​ണ്. അ​വ​ർ ചി​ന്തി​ച്ചു കോ​ൺ​ഗ്ര​സി​നാ​ണ് കേ​ന്ദ്ര​ത്തി​ൽ ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​തെ​ന്ന്. അ​തു​കൊ​ണ്ട് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നു വോ​ട്ട് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ർ ചി​ന്തി​ച്ചു. അ​തിനാൽ ന​ല്ലൊ​രു ശ​ത​മാ​നം വോ​ട്ട് ത​ങ്ങ​ളി​ൽ​നി​ന്നു വി​ട്ടു​പോ​യെ​ന്നും തോ​ൽ​വി​യു​ടെ മ​റ്റു ഘ​ട​ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ഹു​ലി​ന്‍റെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വം യു​ഡി​എ​ഫി​ന് ക​രു​ത്താ​യി. ആ​ർ​ക്കെ​തി​രെ​യാ​ണ് രാ​ഹു​ൽ മ​ത്സ​രി​ക്കു​ന്ന​തെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക സ​മ​ർ​പ്പി​ച്ച​പ്പോ​ൾ എ​ൽ​ഡി​എ​ഫ് ചോ​ദി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​യി. ജ​യം തേ​ടി​യാ​ണ് രാ​ഹു​ലെ​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ത​ന്‍റെ ശൈ​ലി​യി​ൽ മാ​റ്റം വ​രു​ത്തി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.