ഇ​ട​ത് ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തി​രി​ച്ച​ടി​യാ​യെ​ന്ന് കോ​ടി​യേ​രി
Saturday, May 25, 2019 11:23 AM IST
തി​രു​വ​ന​ന്ത​പു​രം: ഇ​ട​ത് ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തി​രി​ച്ച​ടി​യാ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. തോ​ൽ​വി​യു​ടെ കാ​ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് വി​ല​യി​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യെ തോ​ൽ​പ്പി​ക്ക​ണ​മെ​ന്ന ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണ​മാ​ണ് യു​ഡി​എ​ഫി​ന് നേ​ട്ട​മാ​യ​ത്. എ​ന്നാ​ല്‍ ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി വി​രു​ദ്ധ വോ​ട്ടു​ക​ൾ ഒ​ന്നി​പ്പി​ക്കു​ന്ന​തി​ന് ഉ​ചി​ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​തി​നു കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി.

ജ​നാ​ധി​പ​ത്യ​ത്തെ ബി​ജെ​പി വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ൽ അ​വ​ർ​ക്ക് ക​ട​ന്നു​വ​രാ​ൻ സാ​ധി​ക്കാ​ത്ത​ത് ഇ​ട​ത് പ​ക്ഷ​ത്തി​ന്‍റെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്ക് പ​ല​പ്പോ​ഴും ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും തി​രി​ച്ചു​വ​ന്നി​ട്ടു​ണ്ടെ​ന്നും കോ​ടി​യേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.