ലോ​ക്സ​ഭ​യി​ലേ​ക്കു​ള്ള പ​രാ​ജ​യം വ​ലി​യ വി​ഷ​യ​മ​ല്ലെ​ന്ന് ദേ​വ​ഗൗ​ഡ
Saturday, May 25, 2019 11:01 AM IST
ബം​ഗ​ളൂ​രു: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​ത് വ​ലി​യ വി​ഷ​യ​മ​ല്ലെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി ദേ​വഗൗ​ഡ. ര​ണ്ടാം ത​വ​ണ​യാ​ണ് ദേ​വഗൗ​ഡ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത്.

തു​മ​കു​ര​യി​ൽ​നി​ന്നും ലോ​ക്സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ച്ച ദേ​വഗൗ​ഡ​യെ ബി​ജെ​പി​യു​ടെ ജി.​എ​സ്. ബ​സ​വ​രാ​ജാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 13,000 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു ദേ​വഗൗ​ഡ​യു​ടെ പ​രാ​ജ​യം.

ഒ​രു പ്രാ​ദേ​ശി​ക പാ​ർ​ട്ടി​യെ എ​ങ്ങ​നെ സം​ര​ക്ഷി​ക്കാ​മെ​ന്ന​താ​ണ് ത​ന്‍റെ ആ​ശ​ങ്ക​യെ​ന്നും ദേ​വഗൗ​ഡ പ​റ​ഞ്ഞു. ജെ​ഡി​എ​സ് അ​തി​ന്‍റെ അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തും. ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ത്ത് മു​ന്നോ​ടു പോ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തോ​ൽ​വി​യു​ടെ പേ​രി​ൽ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും ദേ​വഗൗ​ഡ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.