പുതിയ തുടക്കത്തിനായി; മോദി സർക്കാർ രാജിവച്ചു
Friday, May 24, 2019 9:14 PM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ സ​ർ​ക്കാ​രു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ രാ​ജി​വ​ച്ചു. മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​ടി​യ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന യോ​ഗ​ത്തി​ൽ ഇ​തു സം​ബ​ന്ധി​ച്ച പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കു​ക​യും അ​ത് അം​ഗീ​ക​രി​ച്ച് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദി​നു കൈ​മാ​റു​ക​യും ചെ​യ്തു. രാ​ജി അം​ഗീ​ക​രി​ച്ച രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്, പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തു വ​രെ കാ​വ​ൽ മ​ന്ത്രി​സ​ഭ എ​ന്ന നി​ല​യി​ൽ ത​ത്സ്ഥാ​ന​ത്തു തു​ട​രാ​ൻ നി​ർ​ദേ​ശി​ച്ചു.

16-ാം ലോ​ക്സ​ഭ പി​രി​ച്ചു വി​ട​ണ​മെ​ന്ന ശി​പാ​ർ​ശ​യും മ​ന്ത്രി​സ​ഭാ​യോ​ഗം രാ​ഷ്ട്ര​പ​തി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന്‍റെ മു​റ​യ്ക്കാ​വും രാ​ഷ്ട്ര​പ​തി ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക. ഇ​തേ തു​ട​ർ​ന്ന് പു​തി​യ സ​ർ​ക്കാ​ർ ഉ​ണ്ടാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടി​യ ബി​ജെ​പി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കു​ക​യും രാ​ഷ്ട്ര​പ​തി ക്ഷ​ണി​ക്കു​ന്ന​തി​ന് അ​നു​സ​രി​ച്ച് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ത്ത് അ​റി​യി​ക്കു​ക​യു​മാ​ണ് ഇ​നി​യു​മു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.