സൂ​റ​ത്ത് ട്യൂ​ഷ​ൻ സെ​ന്‍റ​ർ തീ​പി​ടി​ത്തം: മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 19 ആ​യി
Friday, May 24, 2019 8:29 PM IST
സൂ​റ​ത്ത്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ കോ​ച്ചിം​ഗ് സെ​ന്‍റ​റി​ലു​ണ്ടാ​യ വ​ൻ അ​ഗ്നി​ബാ​ധ​യി​ൽ മ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 19 ആ​യി. പ​തി​നാ​ലി​നും 17 നും ​ഇ​ട​യി​ലു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ത​ക്ഷ​ശി​ല കോം​പ്ല​ക്സി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ‌ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ട്യൂ​ഷ​ൻ സെ​ന്‍റ​റി​ലെ കു​ട്ടി​ക​ളാ​ണി​വ​ർ. ഒ​മ്പ​താം ക്ലാ​സു മു​ത​ൽ 12 ാം ക്ലാ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.

പ​ത്താം ക്ലാ​സി​ലേ​യും 12 ാം ക്ലാ​സി​ലേ​യും ബോ​ർ​ഡ് പ​രീ​ക്ഷ​യ്ക്കാ​യി പ​രി​ശീ​ല​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളാ​ണ് തീ​പി​ടി​ത്ത​ത്തി​ന് ഇ​ര​യാ​യ​ത്. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്തി​യി​ലാ​യ കു​ട്ടി​ക​ൾ പ​ല​രും ട്യൂ​ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യു​ടെ മു​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്കു ചാ​ടി. ഇ​ത്ത​ര​ത്തി​ൽ ര​ക്ഷ​പെ​ടാ​ൻ ചാ​ടി​യ​വ​രാ​ണ് മ​രി​ച്ച​വ​രി​ൽ ഭൂ​രി​പ​ക്ഷ​വും.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ പ​ല​രും താ​ഴേ​ക്കു ചാ​ടു​ന്ന​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​ക​ളി​ൽ ദൃ​ശ്യ​മാ​ണ്. ത​ക്ഷ​ശി​ല കോം​പ്ല​ക്സി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നും നാ​ലും നി​ല​ക​ളി​ൽ ആ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ 19 യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.