ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ തി​രി​ച്ച​ടി; പി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജ് ബ​ബ്ബ​ർ രാ​ജി​വ​ച്ചു
Friday, May 24, 2019 12:19 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശ് പി​സി​സി പ്ര​സി​ഡ​ന്‍റ് രാ​ജ് ബ​ബ്ബ​ർ രാ​ജി​വ​ച്ചു. യു​പി​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​രി​ട്ട തി​രി​ച്ച​ടി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്താ​ണു രാ​ജി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ബ​ബ്ബ​ർ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കു ക​ത്ത​യ​ച്ചു.

80 സീ​റ്റു​ക​ളു​ള്ള ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ആ​റു ശ​ത​മാ​നം വോ​ട്ടും ഒ​രു സീ​റ്റും മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​നു ല​ഭി​ച്ച​ത്. അ​മേ​ഠി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​രാ​ജ​യ​പ്പെ​ട്ടു. സോ​ണി​യാ ഗാ​ന്ധി​യു​ടെ റാ​യ്ബ​റേ​ലി മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സി​നു നി​ല​നി​ർ​ത്താ​നാ​യ​ത്. രാ​ജ് ബ​ബ്ബ​റും മ​ത്സ​രി​ച്ചു പ​രാ​ജ​യ​പ്പെ​ട്ടു.

എ​സ്പി-​ബി​എ​സ്പി മ​ഹാ​സ​ഖ്യം രൂ​പീ​ക​രി​ച്ചി​ട്ടും 80-ൽ 62 ​സീ​റ്റും വി​ജ​യി​ക്കാ​ൻ ബി​ജെ​പി​ക്കു ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ 72 സീ​റ്റാ​ണ് ബി​ജെ​പി നേ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.