താ​ര​പ്ര​ചാ​ര​ണം വി​ല​പ്പോ​യി​ല്ല; ക​ന​യ്യ​കു​മാ​ർ ബെ​ഗു​സ​രാ​യി​യി​ൽ പി​ന്നി​ൽ
Thursday, May 23, 2019 11:20 AM IST
പാ​റ്റ്ന: ബി​ഹാ​റി​ലെ സി​പി​എം സ്ഥാ​നാ​ർ​ഥി​യും ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​ർ ബെ​ഗു​സ​രാ​യി​യി​ൽ പി​ന്നി​ൽ. ബി​ജെ​പി​യു​ടെ ഗി​രി​രാ​ജ് സിം​ഗാ​ണ് ഇ​വി​ടെ ലീ​ഡ് ചെ​യ്യു​ന്ന​ത്. 15000ൽ ​അ​ധി​കം വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് ഇ​പ്പോ​ൾ ഗി​രി​രാ​ജ് സിം​ഗി​നു​ള്ള​ത്.

2014ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ത്ഥി​യാ​യ ബോ​ല സിം​ഗാ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്. ആ​ർ​ജെ​ഡി സ്ഥാ​നാ​ർ​ഥി​യെ 58,335 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ബോ​ല സിം​ഗ് ജ​യി​ച്ച​ത്.

ബി​ഹാ​റി​ലെ പ്ര​തി​പ​ക്ഷ മ​ഹാ​സ​ഖ്യ​ത്തി​ൽ സീ​റ്റ് നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ന​യ്യ​കു​മാ​റി​നെ ബെ​ഗു​സ​രാ​യി മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​ട​തു​മു​ന്ന​ണി തീ​രു​മാ​ന​മെ​ടു​ത്ത​ത്. ക​ന​യ്യ​കു​മാ​റി​നാ​യി പ്ര​ചാ​ര​ണം ന​ട​ത്താ​ൻ നി​ര​വ​ധി നേ​താ​ക്ക​ൾ ബെ​ഗു​സ​രാ​യി​യി​ൽ എ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.