ഹ​രി​യാ​ന തൂ​ത്തു​വാ​രി ബി​ജെ​പി; ബം​ഗാ​ളി​ൽ വെ​റു​കൈ​യോ​ടെ സിപിഎം
Thursday, May 23, 2019 9:52 AM IST
ച​ണ്ഡി​ഗ​ഡ്: ഹ​രി​യാ​ന​യി​ൽ പ​ത്തി​ൽ ഒ​ന്പ​തു സീ​റ്റു​ക​ളി​ലും ബി​ജെ​പി മു​ന്നി​ൽ. റോ​ഹ്ത​ക് സീ​റ്റി​ൽ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. ദീ​പേ​ന്ദ​ർ ഹൂ​ഡ​യാ​ണ് ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ 10 സീ​റ്റു​ക​ളി​ൽ ബി​ജെ​പി മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. ബം​ഗാ​ളി​ലേ​ക്കു ക​ട​ന്നു​ക​യ​റാ​നു​ള്ള ബി​ജെ​പി​യു​ടെ​യും പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ​യു​ടെ​യും പ​ദ്ധ​തി വി​ജ​യി​ച്ച​താ​യാ​ണ് ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ വ്യ​ക്ത​മാ​കു​ന്ന​ത്.

42 സീ​റ്റു​ക​ളാ​ണ് ബം​ഗാ​ളി​ലു​ള്ള​ത്. 18 സീ​റ്റു​ക​ളി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു. ര​ണ്ടു സീ​റ്റു​ക​ളി​ൽ മാ​ത്ര​മാ​ണ് കോ​ണ്‍​ഗ്ര​സ് ലീ​ഡ് ചെ​യ്യു​ന്ന​ത്. സി​പി​എ​മ്മി​ന് ഇ​തേ​വ​രെ ഒ​രു സീ​റ്റി​ലും ലീ​ഡ് നേ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.