സു​പ്രീം കോ​ട​തി​യി​ലേ​ക്ക് നാ​ല് ജ​ഡ്ജി​മാ​ർ കൂടി
Wednesday, May 22, 2019 8:12 PM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം കോ​ട​തി​യി​ലേ​ക്ക് നാ​ല് ജ​ഡ്ജി​മാ​രെ കൂ​ടി കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യ​മി​ച്ചു. വി​യോ​ജി​പ്പ് വ്യ​ക്ത​മാ​ക്കി കേ​ന്ദ്ര സ​ർ​ക്കാ​ർ മ​ട​ക്കി​യ​തി​നെ തു​ട​ർ​ന്ന് സു​പ്രീം കോ​ട​തി കൊ​ളീ​ജി​യം വീ​ണ്ടും ശി​പാ​ർ​ശ ചെ​യ്ത ര​ണ്ട് ജ​ഡ്ജി​മാ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​യ​മ​നം. ഇ​തോ​ടെ പ​ര​മോ​ന്ന​ത കോ​ട​തി​യി​ലെ ജ​ഡ്ജി​മാ​രു​ടെ എ​ണ്ണം 31 ആ​യി ഉ​യ​ർ​ന്നു.

ജാ​ർ​ഖ​ണ്ഡ് ചീ​ഫ് ജ​സ്റ്റീ​സ് അ​നി​രു​ദ്ധ ബോ​സ്, ഗോ​ഹ​ട്ടി ചീ​ഫ് ജ​സ്റ്റീ​സ് എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​രു​ടെ നി​യ​മ​ന ശി​പാ​ർ​ശ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​യോ​ജി​പ്പ് ത​ള്ളി​ക്ക​ള​ഞ്ഞ് കൊ​ളീ​ജി​യം വീ​ണ്ടും ന​ൽ​കി​യി​രു​ന്ന​ത്. ഇ​തൊ​ടൊ​പ്പം ഹി​മാ​ച​ൽ പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത്, ബോം​ബെ ഹൈ​ക്കോ​ട​തി ജ​ഡ്ജി ബി.​ആ​ർ. ഗ​വാ​യ് എ​ന്നി​വ​രെ സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​യി ഉ​യ​ർ​ത്താ​നും കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്തി​രു​ന്നു.

സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രെ നി​യ​മി​ക്കു​ന്ന​തി​നു കൊ​ളീ​ജി​യം ന​ൽ​കു​ന്ന ശി​പാ​ർ​ശ​യി​ൽ വി​യോ​ജി​പ്പ് അ​റി​യി​ച്ച് കേ​ന്ദ്ര​ത്തി​നു തി​രി​ച്ച​യ​ക്കാ​മെ​ങ്കി​ലും കൊ​ളീ​ജി​യം അ​തേ ശി​പാ​ർ​ശ ആ​വ​ർ​ത്തി​ച്ചാ​ൽ അ​ത് ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി.

ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ സീ​നി​യോ​രി​റ്റി, പ്രാ​ദേ​ശി​ക സ​ന്തു​ല​നം എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കൊ​ളീ​ജി​യം ഏ​പ്രി​ൽ 12നു ​ന​ൽ​കി​യ ശി​പാ​ർ​ശ കേ​ന്ദ്ര സ​ർ​ക്കാ​ർ തി​രി​ച്ച​യ​ച്ച​ത്. എ​ന്നാ​ൽ, സീ​നി​യോ​രി​റ്റി​യ​ല്ല ജ​ഡ്ജി​മാ​രു​ടെ മി​ക​വാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ മാ​ന​ദ​ണ്ഡ​മാ​ക്കേ​ണ്ട​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്രം പു​ന​ർ​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ കൊ​ളീ​ജി​യം യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​രി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധാ​പൂ​ർ​വം വി​ല​യി​രു​ത്തി​യെ​ന്നു മ​റു​പ​ടി ന​ൽ​കി​യ കൊ​ളീ​ജി​യം, സീ​നി​യോ​രി​റ്റി​യേ​ക്കാ​ൾ അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വും യോ​ഗ്യ​ത​ക​ളും പ​രി​ഗ​ണി​ക്ക​പ്പെ​ട​ണ​മെ​ന്നും ആ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക് യോ​ജി​ച്ച പേ​രു​ക​ളാ​ണ് ശി​പാ​ർ​ശ ചെ​യ്ത​തെ​ന്നും കൊ​ളീ​ജി​യം വി​ശ​ദ​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.