ക​രി​പ്പൂ​രി​ൽ​നി​ന്നു​ള്ള ഹ​ജ്ജ് വി​മാ​ന ഷെ​ഡ്യൂ​ളാ​യി; ആ​കെ 35 സ​ർ​വീ​സു​ക​ൾ
Wednesday, May 22, 2019 7:48 PM IST
കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് വി​മാ​ന ഷെ​ഡ്യൂ​ൾ സൗ​ദി എ​യ​ർ​ലെ​ൻ​സ് പു​റ​ത്തി​റ​ക്കി. ജൂ​ലൈ ഏ​ഴു മു​ത​ൽ 20 വ​രെ​യു​ള​ള തി​യ​തി​ക​ളി​ൽ 35 സ​ർ​വീ​സു​ക​ളാ​ണ് സൗ​ദി എ​യ​ർ​ലെ​ൻ​സ് ന​ട​ത്തു​ക. ക​രി​പ്പൂ​രി​ൽ നി​ന്നു നേ​രി​ട്ട് മ​ദീ​ന​യി​ലേ​ക്ക് പ​റ​ക്കു​ന്ന ഓ​രോ വി​മാ​ന​ത്തി​ലും 300 തീ​ർ​ഥാ​ട​ക​ർ യാ​ത്ര​യാ​കും. ആ​ദ്യ​വി​മാ​നം ജൂ​ലൈ ഏ​ഴി​നു രാ​വി​ലെ 7.30നു ​ക​രി​പ്പൂ​രി​ൽ നി​ന്നു പു​റ​പ്പെ​ട്ടു സൗ​ദി സ​മ​യം 1.05ന് ​മ​ദീ​ന​യി​ലെ​ത്തും.

ര​ണ്ടാ​മ​ത്തെ വി​മാ​നം 9.30നു ​തി​രി​ച്ചു 3.05നു ​മ​ദീ​ന​യി​ലെ​ത്തും. എ​ട്ട്, 10, 11, 12, 13, 16 തി​യ​തി​ക​ളി​ൽ മൂ​ന്നു വി​മാ​ന​ങ്ങ​ളും അ​വ​സാ​ന ദി​വ​സം 20നു ​നാ​ലു വി​മാ​ന​ങ്ങ​ളും പു​റ​പ്പെ​ടും. ഏ​ഴ്, ഒ​ന്പ​ത്, 14, 15, 17, 19 ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടു വി​മാ​ന​ങ്ങ​ളും 18ന് ​ഒ​രു​വി​മാ​ന​വു​മാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. മി​ക്ക വി​മാ​ന​ങ്ങ​ളും രാ​വി​ലെ 7.30നും 9.30​നു​മാ​ണ് പു​റ​പ്പെ​ടു​ന്ന​ത്. എ​യ​ർ​ഇ​ന്ത്യ നെ​ടു​ന്പാ​ശേ​രി​യി​ൽ നി​ന്നു​ള​ള ഹ​ജ്ജ് സ​ർ​വീ​സു​ക​ൾ ജൂ​ലൈ 14 മു​ത​ൽ 17 വ​രെ നേ​ര​ത്തെ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്.

ഹ​ജ്ജ് ക​ഴി​ഞ്ഞു​ള​ള മ​ട​ക്ക സ​ർ​വീ​സു​ക​ൾ ജി​ദ്ദ​യി​ൽ നി​ന്നാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​ഗ​സ്റ്റ് 17നു ​ജി​ദ്ദ​യി​ൽ നി​ന്നു പു​റ​പ്പെ​ടു​ന്ന ആ​ദ്യ​സം​ഘം 18നു ​പു​ല​ർ​ച്ചെ 2.40നു ​ക​രി​പ്പൂ​രി​ൽ മ​ട​ങ്ങി​യെ​ത്തും. ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ മൂ​ന്നു വി​മാ​ന​ങ്ങ​ളി​ലാ​യി 900 ഹാ​ജി​മാ​രാ​ണ് ക​രി​പ്പൂ​രി​ൽ മ​ട​ങ്ങി​യെ​ത്തു​ക. സെ​പ്തം​ബ​ർ മൂ​ന്നി​നാ​ണ് അ​വ​സാ​ന വി​മാ​ന​മെ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.