ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ; മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Wednesday, May 22, 2019 11:46 AM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​നു​ശ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു.

സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റെ സ​സ്പെ​ൻ​ഡു ചെ​യ്തി​രു​ന്നു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് ഡോ​ക്ട​റെ സ​സ്പെ​ൻ​ഡു ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.

തൊ​ണ്ട​യ്ക്കു ചി​കി​ത്സ​യ്ക്കെ​ത്തി​യ ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ വ​യ​റി​ലാ​ണ് ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഡാ​നി​ഷി​നെ​യാ​ണ് ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.