ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ: ഡോ​ക്ട​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
Wednesday, May 22, 2019 10:55 AM IST
മ​ല​പ്പു​റം: മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ഡോ​ക്ട​റെ സ​സ്പെ​ൻ​ഡു ചെ​യ്തു. ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നും ആ​രോ​ഗ്യ​മ​ന്ത്രി ഉ​ത്ത​ര​വി​ട്ടു.

തൊ​ണ്ട​യ്ക്കു ചി​കി​ത്സ​യ്ക്കെ​ത്തി​യ ഏ​ഴു​വ​യ​സു​കാ​ര​ന്‍റെ വ​യ​റി​ലാ​ണ് ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഡാ​നി​ഷി​നെ​യാ​ണ് ആ​ളു​മാ​റി ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്.

ധ​നു​ഷ് എ​ന്ന കു​ട്ടി​യാ​ണെ​ന്ന് ക​രു​തി​യാ​യി​രു​ന്നു ഡാ​നി​ഷി​നു ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. മൂ​ത്രാ​ശ​യ രോ​ഗ​ത്തി​നു ധ​നു​ഷി​ന് ശ​സ്ത്ര​ക്രി​യ നി​ശ്ച​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.