കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് എ​തി​രാ​യ കേ​സ് റി​ല​യ​ൻ​സ് ഗ്രൂ​പ്പ് പി​ൻ​വ​ലി​ക്കു​ന്നു
Tuesday, May 21, 2019 11:48 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കും നാ​ഷ​ണ​ൽ ഹെ​റാ​ള്‍​ഡ് പ​ത്ര​ത്തി​നു​മെ​തി​രെ 5000 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മാ​ന​ന​ഷ്ട​ക്കേ​സു​ക​ൾ അ​നി​ല്‍ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​ല​യ​ൻ​സ് പി​ൻ​വ​ലി​ക്കു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ലെ സി​റ്റി സി​വി​ല്‍ ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സു​ക​ളാ​ണ് പി​ൻ​വ​ലി​ക്കു​ന്ന​ത്. പ്ര​തി​ഭാ​ഗ​ത്തെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​താ​യി അ​ഭി​ഭാ​ഷ​ക​ന്‍ ര​സേ​ഷ് പ​രീ​ഖ് പ​റ​ഞ്ഞു.

റ​ഫാ​ൽ വി​ഷ​യ​ത്തി​ൽ റി​ല​യ​ന്‍​സ് ഗ്രൂ​പ്പി​നും ചെ​യ​ര്‍​മാ​ന്‍ അ​നി​ല്‍ അം​ബാ​നി​ക്കു​മെ​തി​രെ അ​പ​കീ​ര്‍​ത്തി​ക​ര​വും മാ​ന​ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന​തു​മാ​യ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍​ചാ​ണ്ടി, അ​ഭി​ഷേ​ക് മ​നു സിം​ഗ്‌​വി, ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല, അ​ശോ​ക് ച​വാ​ന്‍, സ​ഞ്ജ​യ് നി​രു​പം, സു​നി​ല്‍ ഝാ​ക്ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് എ​തി​രെ​യാ​യി​രു​ന്നു കേ​സ്. നാ​ഷ​ണ​ല്‍ ഹെ​റാ​ള്‍​ഡ് എ​ഡി​റ്റ​ര്‍, വാ​ര്‍​ത്ത​യു​ടെ റി​പ്പോ​ർ​ട്ട​ർ വി​ശ്വ​ദീ​പ​ക് എ​ന്നി​വ​രും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു.

റ​ഫാ​ല്‍ ഇ​ട​പാ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് 10 ദി​വ​സം മു​മ്പാ​ണ് റി​ല​യ​ന്‍​സ് ഡി​ഫ​ന്‍​സ് ആ​രം​ഭി​ച്ച​തെ​ന്ന ലേ​ഖ​ന​മാ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യ​ത്. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണ് വാ​ര്‍​ത്ത എ​ന്നാ​യി​രു​ന്നു റി​ല​യ​ൻ​സ് ഗ്രൂ​പ്പി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.