ച​ന്ദ്ര​ബാ​ബു നാ​യി​ഡു ദൗ​ത്യം തു​ട​രു​ന്നു; ദേ​വ​ഗൗ​ഡ​യേ​യും കു​മാ​ര​സ്വാ​മി​യേ​യും ക​ണ്ടു
Tuesday, May 21, 2019 11:03 PM IST
ബം​ഗ​ളൂ​രു: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഒ​രു​മി​പ്പി​ച്ചു നി​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി ആ​ന്ധ്ര​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി എ​ൻ. ച​ന്ദ്ര​ബാ​ബു നാ​യി​ഡു ദൗ​ത്യം തു​ട​രു​ന്നു. മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ.​ഡി.​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യേ​യും മ​ക​നും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യു​മാ​യ എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി​യേ​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചു. ബി​ജെ​പി വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തു​ന്ന​ത് എ​ന്തു​വി​ല​കൊ​ടു​ത്തും ത​ട​യു​ന്ന​തി​നു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ള്‍​ക്കാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച​യെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

എ​ക്‌​സി​റ്റ് പോ​ള്‍ ഫ​ല​ങ്ങ​ള്‍ പു​റ​ത്തു വ​ന്ന ശേ​ഷം തെ​ലു​ങ്കു​ദേ​ശം നേ​താ​വാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു വി​വി​ധ പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യും സോ​ണി​യാ ഗാ​ന്ധി​യു​മാ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു ഞാ​യ​റാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​മ​ത ബാ​ന​ർ​ജി, അ​ഖി​ലേ​ഷ് യാ​ദ​വ്, മാ​യാ​വ​തി, ശ​ര​ത് യാ​ദ​വ്, അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ‌ എ​ന്നി​വ​രേ​യും ച​ന്ദ്ര​ബാ​ബു നാ​യി​ഡു സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.



സ്വ​ന്ത​മാ​യി ന​ട​ത്തി​യ എ​ക്സി​റ്റ്പോ​ൾ ഫ​ല​വു​മാ​യാ​ണ് നാ​യി​ഡു പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ക​ണ്ട് ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ 169 സീ​റ്റാ​ണ് ബി​ജെ​പി​ക്ക് പ്ര​വ​ചി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​രി​ന് ത​ന്നെ​യാ​ണ് സാ​ധ്യ​ത​യെ​ന്നും വോ​ട്ടെ​ണ്ണ​ലി​ന് മു​മ്പ് ത​ന്നെ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്ത​ണ​മെ​ന്നു​മാ​ണ് നാ​യി​ഡു​വി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.